രാമപുരം: മാർ ആഗസ്തീനോസ് കോളേജ് സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെൻറ്, ഐ ക്യൂ എ സി എന്നിവയുടെ ആഭിമുഖ്യത്തിൽ കേരള അസോസിയേഷൻ ഓഫ് പ്രഫഷണൽ സോഷ്യൽ വർക്കേഴ്സ് (ക്യാപ്സ്) പൂനെ ചൈതന്യ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെൻറൽ ഹെൽത്ത്,പാലാ അഡാർട്ട് എന്നിവരുമായി സംയുക്തമായി സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ സെമിനാർ ‘വിറ്റാ നോവ 2K25’ നവംബർ 21,22 തീയതികളിൽ കോളേജിൽ നടത്തപ്പെടുന്നു. “സ്ട്രോങ്ങ് മൈൻഡ്സ്, ബ്രൈറ്റ് ഫ്യൂച്ചർ” എന്ന സന്ദേശം നൽകുന്ന ഈ ദേശീയ സെമിനാർ യുവാക്കളിലും കൗമാരക്കാരിലും വർദ്ധിച്ചുവരുന്ന ലഹരി ആശ്രയ പ്രശ്നങ്ങളെ സമഗ്രമായ വിലയിരുത്തുകയും പ്രതിരോധ ചികിത്സ സംവിധാനങ്ങളെ ശക്തിപ്പെടുത്തുന്നതിനുള്ള പുതിയ മാർഗരേഖകൾ രൂപപ്പെടുത്തുകയും സർക്കാർ തലത്തിലേക്ക് നിർദ്ദേശിക്കുകയും ചെയ്യുക എന്നതാണ് സെമിനാറിൻ്റെ മുഖ്യപ്രമേയം.
നവംബർ 21 വെള്ളിയാഴ്ച രാവിലെ 9:45ന് ആരംഭിക്കുന്ന സെമിനാർ കോളേജ് മാനേജർ വെരി. റവ. ഫാ.ബർക്കുമാൻസ് കുന്നുംപുറം അധ്യക്ഷത വഹിക്കും. ജലവിഭവ വകുപ്പ് മന്ത്രി ശ്രീ.റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. മുൻ ചീഫ് സെക്രട്ടറി ശ്രീ. ടോം ജോസ് ഐഎഎസ് മുഖ്യപ്രഭാഷണം നടത്തുന്ന സെമിനാറിൽ ക്യാപ്സ് പ്രസിഡൻറ് ഡോ. ചെറിയാൻ പി കുര്യൻ,പൂനെ ചൈതന്യ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെന്റൽ ഹെൽത്ത് കൺസൾട്ടന്റ് സൈക്യാട്രിസ്റ്റ് ഡോ. സൈനബ് ലോകന്ദ് വാലാ, അഡാർട്ട് ഡയറക്ടർ ഫാ. ജെയിംസ് പൊരുന്നോലിൽ,കോളേജ് പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ, വൈസ് പ്രിൻസിപ്പൽമാരായ ഫാ. ജോസഫ് ആലഞ്ചേരിൽ, ശ്രീമതി. സിജി ജേക്കബ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീ രാജീവ് കൊച്ചുപറമ്പിൽ അഡ്മിനിസ്ട്രേറ്റീവ് എക്സിക്യൂട്ടീവ് ശ്രീ. പ്രകാശ് ജോസഫ് സോഷ്യൽ വർക്ക് വകുപ്പ് മേധാവി അസി. പ്രഫ. സിജു തോമസ്,ഐ ക്യു എ സി കോർഡിനേറ്റർ അസി. പ്രഫ. കിഷോർ എന്നിവർ സന്നിഹിതരാകും.ഡോ. ഫ്രാൻസിസ് മൂത്തേടൻ, ഡോ. സൈനബ് ലോകന്ദ് വാലാ എന്നിവർ ലഹരിയുടെ ഉപയോഗവും അപകടസാധ്യതകളും, അഡിക്ഷന്റെ ക്ലീനിക്കൽ വശവും മാനേജ്മെൻ്റും എന്നീ വിഷയങ്ങളിൽ സെമിനാർ നയിക്കുന്നതാണ്.
രണ്ടാം ദിന സെമിനാർ മുൻ കേരളാ ഡിജിപി ഋഷിരാജ് സിംഗ് ഐ പി എസ് ഉദ്ഘാടനം ചെയ്യുകയും ലഹരിമുക്ത നാളേക്ക് നിയമസംവിധാനങ്ങളുടെ പങ്ക് എന്ന വിഷയത്തിൽ പ്രഭാഷണം നയിക്കുകയും ചെയ്യും. ഉച്ച കഴിഞ്ഞ് 3:30 ന് നടക്കുന്ന സമാപന സമ്മേളനം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ അജയ് കെ. ആർ ഉദ്ഘാടനം ചെയ്യുകയും സർട്ടിഫിക്കറ്റ് വിതരണവും സമ്മാനദാനവും നടക്കും.
രണ്ടുദിവസങ്ങളിലായി ഡിബേറ്റ്, പേപ്പർ പ്രസന്റേഷൻ, ക്വിസ്,തെരുവ് നാടകം, പോസ്റ്റർ മേക്കിങ്, റീൽസ് മേക്കിങ്, എക്‌സ്ടെംപോറെ തുടങ്ങിയ മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. സെമിനാറിന്റെ ഭാഗമായി സ്കൂൾ- കോളേജ് വിദ്യാർത്ഥികൾ, അധ്യാപകർ, ഗവേഷകർ, മാനസികാരോഗ്യ സാമൂഹ്യ സേവന മേഖലയിലെ വിദഗ്ധർ എന്നിവർ പങ്കെടുക്കും. അധ്യാപകരായ ഐഡ ഇമ്മാനുവൽ, സൈമൺ ബാബു, സാന്ദ്രാ ആൻ്റണി, ഷെറിൻ മാത്യൂ,വിദ്യാർത്ഥി പ്രതിനിധികളായ റ്റിൽജോ തോമസ്, എബിൻ സാനു, സാധിക സെൽവൻ,അഷ്മിത മേരി, ദേവനന്ദ ജയൻ തുടങ്ങിയവർ സെമിനാറിന് നേതൃത്വം നൽകും. മീഡിയാ അക്കാഡമിയിൽ ചേർന്ന വാർത്താസമ്മേളനത്തിൽ കോളേജ് പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ, വൈസ് പ്രിൻസിപ്പൽ ഫാ. ജോസഫ് ആലഞ്ചേരിൽ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ രാജീവ് കൊച്ചുപറമ്പിൽ അഡ്മിനിസ്ട്രേറ്റീവ് എക്സിക്യൂട്ടിവ് പ്രകാശ് ജോസഫ് ,ഡിപ്പാർട്ട്മെൻറ് മേധാവി സിജു തോമസ് എന്നിവർ പങ്കെടുത്തു.














