വിസാറ്റിൽ അന്താരാഷ്ട്ര വനിതാദിനം ആചരിച്ചു

spot_img

Date:

ഇലഞ്ഞി വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാ ദിനം ആചരിച്ചു. കെ എം മാണി സെന്റർ ഫോർ ബജറ്റ് റിസർച്ച് അധ്യക്ഷ ശ്രീമതി നിഷ ജോസ് കെ മാണി സെമിനാർ ഉദ്ഘാടനം ചെയ്ത് മുഖ്യപ്രഭാഷണം നടത്തി .ഇലഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പ്രീതി അനിൽ വനിതാദിന സന്ദേശം നൽകി.

പതിനൊന്നോളം വനിതകൾ വിഗ് നിർമ്മാണത്തിനുള്ള മുടി നൽകാൻ സമ്മതപത്രം നൽകി. തുടർന്ന് എം ജി യൂണിവേഴ്സിറ്റി കലോത്സവത്തിൽ കവിതാ പാരായണത്തിന് ‘എ’ ഗ്രേഡ് നേടിയ അൻസു മരിയ സാജു, ഫ്ലവേഴ്സ് ഒരുകോടി, ഉടൻ പണം 3.0 എന്നീ ടിവി ഷോകളിൽ പങ്കെടുത്ത ആദിത്യ ചന്ദ്രകുമാർ, എംജി യൂണിവേഴ്സിറ്റി ചെസ്സ് ചാമ്പ്യനായി മൂന്നുവട്ടം തുടർച്ചയായി തെരഞ്ഞെടുക്കപ്പെട്ട തേവര എസ് എച്ച് കോളേജിലെ വിദ്യാർത്ഥിനി സാന്ദ്ര സജീവൻ , 2024- 26 ഇന്ത്യയിൽ നിന്നും ഐ ഇ ഇ ഇ -ഫോട്ടോണിക് സൊസൈറ്റി ഗ്ലോബൽ സ്ട്രാറ്റജി റപ്രസന്റേറ്റീവ് ആയി തെരഞ്ഞെടുക്കപ്പെട്ട വിസാറ്റ് എഞ്ചിനീയറിങ് കോളേജ് അസി. പ്രൊഫ നെയ്‌മ നാസർ തുടങ്ങി വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥികളെയും, വനിതാ അധ്യാപകരെയും ചടങ്ങിൽ മൊമെന്റോ നൽകി ആദരിച്ചു.

വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ ശ്രീ രാജു കുര്യനെ പ്രതിനിധീകരിച്ച് ശ്രീമതി ഷീബ രാജു ആശംസകൾ അർപ്പിച്ചു തുടർന്ന് ശ്രീമതി നിഷ ജോസ് ഷീബ രാജുവിനെ പൊന്നാട അണിയിച്ചു. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.മിസ്സ്‌ എൽസമ്മാ ജോസഫ് ആശംസയും കോളേജ് വൈസ് ചെയർപേഴ്സൺ സ്നേഹ സി., നന്ദി പ്രകാശനവും നടത്തി.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related