വിസാറ്റ് ആർട്സ് ആൻഡ് സയൻസ് കോളേജ് മുത്തൂറ്റ്- സെക്യൂരിറ്റിസും ചേർന്ന് സംഘടിപ്പിച്ച NISM പരിശീലന പരിപാടിയും പ്ലേസ്മെന്റ് ഡ്രൈവും മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ
പ്രൊഫ.(ഡോ) സി റ്റി അരവിന്ദകുമാർ ഉദ്ഘാടനം ചെയ്തു. പുതിയ കാര്യങ്ങൾ പഠിക്കാനും
സാഹചര്യങ്ങൾക്കനുസരിച്ച് പെരുമാറാനുമുള്ള കോമൺസെൻസ് വികസിപ്പിക്കാനുമുള്ള പ്രൊഫഷണലിസം വിദ്യാർത്ഥികൾക്ക് ഉണ്ടാവണമെന്ന് വി സി ഉദ്ബോധിപ്പിച്ചു.
വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ ശ്രീ രാജു കുര്യൻ അധ്യക്ഷനായ ഉദ്ഘാടന
ചടങ്ങിൽ മുത്തൂറ്റ് സെക്യൂരിറ്റി ചീഫ് ബിസിനസ് ഓഫീസർ ശ്രീ ജിബി മാത്യു മുഖ്യപ്രഭാഷണം നടത്തി. വിസാറ്റ് ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ ഡോ. രാജു മാവുങ്കൽ, ഡയറക്ടർ ഡോ കെ ദിലീപ് , ഡോ അനൂപ് കെ ജെ, P R O ഷാജി ആറ്റുപുറം ,പ്രൊഫ. മനോജ് ഇ വി എന്നിവർ
പ്രസംഗിച്ചു.മുത്തൂറ്റ് സെക്യൂരിറ്റി സ്റ്റേറ്റ് ഹെഡ് ആൻഡ് വൈസ് പ്രസിഡൻറ് ശ്രീ ബിനു ജോസഫ് ,മുത്തൂറ്റ് സെക്യൂരിറ്റി സെക്യൂരിറ്റീസ് റീജിണൽ മാനേജർ
ശ്രീ കൃഷ്ണപ്രസാദ് എന്നിവർ ക്ലാസുകൾ നയിച്ചു. NISM പരീക്ഷ പാസാക്കുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ നൽകി. അർഹരായ 60 പേർക്ക് മുത്തൂറ്റ് സെക്യൂരിറ്റീസിൽ ജോലി നൽകുമെന്ന് ചീഫ് ബിസിനസ് ഓഫീസർ അറിയിച്ചു.
