ഇലഞ്ഞി വിസാറ്റ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ അവസാന വർഷ വിദ്യാർത്ഥികൾക്കായി ഫെയർവെല്ലും യൂണിവേഴ്സിറ്റി മത്സരവിജകൾക്കായി മെറിറ്റ് ഈവനിംഗ് സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. രാജു മാവുങ്കൽ അധ്യക്ഷനായ ചടങ്ങ് റവ. ഡോ. ജോർജ് ഞാറക്കുന്നേൽ ഉദ്ഘാടനം ചെയ്തു. പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കും, യൂണിവേഴ്സിറ്റി കലോത്സവ മത്സരവിജയികൾക്കും, ഉപഹാരങ്ങളും സർട്ടിഫിക്കറ്റും നൽകി. ബെസ്റ്റ് ഔട്ട് ഗോയിങ് സ്റ്റുഡൻറ് അവാർഡ് അഭിറാം റെജിക്ക് നൽകി.
കോളേജ് ഡയറക്ടർ ഡോ. ദിലീപ് കെ , മുൻ പ്രിൻസിപ്പൽ ഡോ. ഫെഡ് മാത്യു , പ്രൊഫ. ജോസഫ് വി ജെ , PRO ഷാജി ആറ്റുപുറം , HOD മാരായ പ്രൊഫ. മനോജ് ഇ വി , പ്രൊഫ. ജീനാ കെ പീറ്റർ ,കോളേജ് യൂണിയൻ ചെയർമാൻ അതുൽ അനിൽ , ജനറൽ സെക്രട്ടറി അജയ് എൻ എസ് , റ്റിoസൺ വർഗീസ് വിശ്വാമിത്രൻ പി എന്നിവർ സംസാരിച്ചു.
