ഷാർജയിൽ മരിച്ച വിപഞ്ചികയുടെയും കുഞ്ഞിന്റെയും മരണത്തിൽ കൊലപാതക സാധ്യത സംശയിച്ച് കുടുംബം. ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നാണ് ഹൈക്കോടതിയിൽ നൽകിയ ഹർജിയിലെ ആവശ്യം. വിപഞ്ചിക നേരിട്ടത് ക്രൂര പീഡനമാണ്. വലിയ ദുരൂഹതയും
അസ്വാഭാവികതയുമുണ്ട്.തെളിവുകൾ നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. യുഎഇ അധികാരികളിൽ നിന്ന് ഔദ്യോഗിക വിവരങ്ങൾ ലഭിക്കുന്നില്ലെന്നും
ഹർജിയിൽ പറയുന്നു. വിപഞ്ചികയുടെ അമ്മയുടെ സഹോദരിയാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്.