പാലാ : ഛത്തീസ്ഗഡിലെ കങ്കർ ജില്ലയിൽ പെട്ട എട്ടോളം പഞ്ചായത്തുകളിൽ പാസ്റ്റർമാർക്കും ക്രിസ്ത്യാനികൾക്കും പ്രവേശനം നിഷേധിക്കുകയും അപ്രകാരം പരസ്യ ബോർഡുകൾ സ്ഥാപിക്കുകയും ചെയ്തത് അപലപനീയമാണെന്നും ഭരണഘടന ഉറപ്പുവരുന്ന മത സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്നും കത്തോലിക്കാ കോൺഗ്രസ് പാലാ രൂപത നേതൃ യോഗം പ്രസ്താവിച്ചു.
ജനങ്ങളിൽ ഭയവും ഭിന്നിപ്പും ഉണ്ടാക്കുന്നതിനും മതവിദ്വേഷം ആളിക്കത്തിക്കാനും മാത്രമേ ഇത്തരം പ്രവർത്തികൾ ഉതുകയുള്ളൂ. മതത്തിൻറെ പേരിൽ മനുഷ്യരുടെ സഞ്ചാരസ്വാതന്ത്ര്യം തടയുന്നത് അത്യന്തം ഗുരുതരമാണ്. നിയമങ്ങളെ ദുർവ്യാഖ്യാനം ചെയ്തുകൊണ്ടുള്ള ഇപ്രകാരമുള്ള നടപടികൾ അവസാനിപ്പിക്കേണ്ടതാണ്. രൂപതാ പ്രസിഡൻറ് ഇമ്മാനുവൽ നിധീരി അധ്യക്ഷത വഹിച്ച യോഗത്തിൽ റവ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ ആമുഖ പ്രഭാഷണം നടത്തി.
ജനറൽ സെക്രട്ടറി ജോസ് വട്ടുകുളം, ജോയി കണിപ്പറമ്പിൽ, ആൻസമ്മ സാബു, അഡ്വ. ജോൺസൺ വീട്ടിയാങ്കൽ, സി എം ജോർജ്, പയസ് കവളമാക്കൽ, ജോൺസൺ ചെറുവള്ളി, സാബു പൂണ്ടി ക്കുളം,ടോമി കണ്ണീറ്റുമാലിൽ, ബെന്നി കിണറ്റുകര, രാജേഷ് പാറയിൽ, ജോബിൻ പുതിയിടത്തു ചാലിൽ , എഡ്വവിൻ പാമ്പാറ, സിന്ധു ജൈബു, ലിബി മണിമല തുടങ്ങിയവർ സംസാരിച്ചു












