റെയിൻബോയിൽ നാല് ഭവനങ്ങളൊരുക്കി വിൻസെൻഷ്യൻ സമൂഹം

spot_img

Date:

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപത പ്രളയ ദുരിതാശ്വാസ പദ്ധതിയായ റെയിൻബോ പദ്ധതിയിൽ കോട്ടയം വിൻസൻഷ്യൻ പ്രൊവിൻസ് കാഞ്ഞിരപ്പള്ളി നെടുങ്ങാട് പ്രദേശത്ത് നിർമ്മിച്ച നാല് ഭവനങ്ങൾ കാഞ്ഞിരപ്പള്ളി രൂപത മുൻ അധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ ആശീർവുദിച്ചു. 2021 ഒക്ടോബറിലുണ്ടായ പ്രളയം ദുരിതത്തിലാക്കിയ കൊക്കയാർ പഞ്ചായത്തിലെ വടക്കേ മലയിൽ നിന്നുള്ള നാലു കുടുംബങ്ങൾക്കാണ് വിൻസൻഷ്യൻ സമൂഹം ഭവനങ്ങൾ നിർമ്മിച്ച് നൽകിയത്. ദുരിതങ്ങളിൽ മറ്റുള്ളവരുടെ കൈപിടിക്കുവാനുള്ള കൂട്ടുത്തരവാദിത്വം നമുക്കുണ്ടെന്ന് മാർ മാത്യു അറയ്ക്കൽ ആശീർവാദ കർമ്മം നിർവ്വഹിക്കവേ ഓർമിപ്പിച്ചു. കോട്ടയം പ്രൊവിൻസ് വിൻസെൻഷ്യൻ വൈദികരുടെ വിവിധ തലങ്ങളിലുള്ള സംഭാവനകളെ അഭിനന്ദിക്കുകയും നാല് ഭവനങ്ങൾ നിർമ്മിക്കുന്നതിനാവശ്യ മായ സ്ഥലം സൗജന്യമായി നൽകിയ ജോസ് വെട്ടത്തോടും കുടുംബാംഗങ്ങളോടുമുള്ള നന്ദി അദ്ദേഹം അറിയിക്കുകയും ചെയ്തു.

കാഞ്ഞിരപ്പള്ളി രൂപത റെയിൻബോ പദ്ധതി വടക്കേമലയിൽ നിന്നുമാത്രം ആറു കുടുംബങ്ങളെയാണ് വിവിധ പ്രദേശങ്ങളിലായി ഭവനങ്ങൾ നിർമ്മിച്ച് പുനരധിവസിപ്പിച്ചിട്ടുള്ളത്. പ്രളയദുരിതത്തിലായ വിവിധ പ്രദേശങ്ങളിലുള്ളവർക്കായി അടിയന്തര സഹായങ്ങൾ, 45 ഭവനങ്ങളുടെ നിർമ്മാണം, വീടുകളുടെ അറ്റകുറ്റപ്പണികളാവശ്യമുള്ളവർ ക്കുള്ള സാമ്പത്തിക സഹായം, പഠനസഹായം, കുടിവെള്ളപദ്ധതി തുടങ്ങിയ നിരവധി പദ്ധതികൾ റെയിൻബോ പദ്ധതി വഴിയായി പൂർത്തീകരിക്കുന്നു.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related