വിൻസെൻ്റ് ഡി പോൾ സൊസൈറ്റി പാലാ ഏരിയാ കൗൺസിലിൻ്റെ ആഭിമുഖ്യത്തിലുള്ള ഏഴാം തിരുക്കുടുംബ സംഗമം ളാലം സെൻ്റ് മേരീസ് പള്ളിയിൽ

Date:

പാലാ:വി. വിൻസെന്റ് ഡിപോളിൻ്റെ തിരുനാളിനോടനുബന്ധിച്ച് പാലായിലും പരിസരപ്രദേശങ്ങളിലുമായി വിവിധ സഭകളിലെ ബഹുമാനപ്പെട്ട സിസ്റ്റേഴ്സ‌് -ത്തുന്ന സ്ഥാപനങ്ങളിൽ സംരക്ഷിക്കപ്പെടുന്ന 550-ൽ വയോജനങ്ങളുടെയും 600-ൽപരം കുട്ടികളുടെയും ഒത്ത് ചേരൽ തിരുക്കുടുംബ സംഗമം പാലാ ളാലം പഴയ പള്ളിയിൽവച്ച് 2024 ഒക്ടോബർ മാസം 31- തീയതി വ്യാഴാഴ്‌ച 9 എ.എം. മുതൽ 4 പി.എം. വരെ പാലാ ഏരിയ കാൺസിലിൻ്റെ ആഭിമുഖ്യത്തിൽ നടക്കുകയാണ്.

പാലായുടെ ചരിത്രത്തിൽ ഏഴാം പ്രാവശ്യം നടത്തുന്ന ഈ ഉദ്യമത്തിനായി സ്വാഗത സംഘം തങ്കച്ചൻ കാപ്പിലിൻ്റെയും ,ബെന്നി കന്യാട്ടു കുന്നേലിൻ്റെയും ,ജോഷി വട്ടക്കുന്നേലിൻ്റെയും ,കുര്യാക്കോസ് മണിക്കൊമ്പിലിൻ്റെയും നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്നു.

പാലായിലും പരിസര പ്രദേശത്തുമുള്ള 21 ഓളം അഗതി മന്ദിരങ്ങളിൽ എല്ലാ ശനിയാഴ്ചകളിലും ഈ വിൻസൻ്റ് ഡി പോൾ കൂട്ടായ്മ നാലു മണി കാപ്പി നൽകി വരുന്നു. ഒട്ടേറെ സൽപ്രവർത്തികളും ഫലപ്രാപ്തിയിലെത്തിച്ചു മുന്നേറുകയാണ്.

നാളെ 31 ആം തീയതി രാവിലെ 9 ന് കൊന്ത നമസ്‌കാരം 10 ന്‌ വി. കുർബാന റവ. ഫാദർ ജോൺ മറ്റമുണ്ടയിൽ ( ബർസാർ ചൂണ്ടച്ചേരി എഞ്ചിനീയറിംഗ് കോളേജ്) 11 ന് പൊതുസമ്മേളനം ഫ്രാൻസിസ് ജോർജ് എം.പി ഉദ്ഘാടനം ചെയ്യും. അദ്ധ്യക്ഷ പ്രസംഗം ഫാദർ ജോസഫ് തടത്തിൽ (വികാരി ളാലം സെൻ്റ് മേരീസ് ) അനുഗ്രഹ പ്രഭാഷണം ഫാദർ ജോസഫ് മാലേപറമ്പിൽ ,മുഖ്യ പ്രഭാഷണം: ഡോക്ടർ സിറിയക് തോമസ് (മുൻ ഗാന്ധിജി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ) ബ്രദർ ജോഷി വട്ടക്കുന്നേൽ റിപ്പോർട്ട് അവതരിപ്പിക്കും ,ബ്രദർ തങ്കച്ചൻ കാപ്പിൽ സ്വാഗതവും ,ബ്രദർ ബെന്നി കന്യാട്ടുകുന്നേൽ കൃതജ്ഞതയും പ്രകാശിപ്പിക്കും

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ഈരാറ്റുപേട്ടസ്വദേശികളായ മോഷ്ടാക്കളെ സഹസികമായി അറസ്റ്റ് ചെയ്ത് പാലാ പോലീസ്

പാലാ:മോഷണക്കേസിൽ ഈരാറ്റുപേട്ട സ്വദേശികളായ യുവാക്കൾ അറസ്റ്റിൽ. ഈരാറ്റുപേട്ട സ്വദേശിയായ മലഞ്ചരക്ക് വ്യാപാരി...

കേരളപിറവി ആഘോഷം

ഏറ്റുമാനൂർ: എസ് എം എസ് എം പബ്ലിക് ലൈബ്രറി യുടെയും ജനമൈത്രി...

മേയര്‍ക്കെതിരായ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍  യദുവിന്റെ ഹര്‍ജി തള്ളി

മേയര്‍- കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ തര്‍ക്കക്കേസില്‍ ഡ്രൈവര്‍ യദു നല്‍കിയ ഹര്‍ജി തിരുവനന്തപുരം...

നീലേശ്വരത്തുണ്ടായ വെടിക്കെട്ട് അപകടത്തില്‍ പരുക്കേറ്റവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കും

മന്ത്രിസഭായോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട് തീരുമാനമായത്. നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർക്കാവ് ക്ഷേത്രത്തിലെ കളിയാട്ടത്തിന്റെ...