പാലാ :വില്ലാർവട്ടം ക്രിസ്തീയ രാജവംശം എന്ന ചരിത്ര നോവൽ സമാനതകളില്ലാത്ത ഒരു അമൂല്യ സാഹിത്യ സൃഷ്ട്ടിയാണെന്ന് എ കെ സി സി പാലാ രൂപതാ പ്രസിഡണ്ട് റവ:ഡോക്ടർ :ഫാദർ ജോർജ് വർഗീസ് ഞാറക്കുന്നേൽ അഭിപ്രായപ്പെട്ടു.പ്രശസ്ത സാഹിത്യകാരൻ ജോസ് അന്തീനാട് എഴുതിയ വില്ലാർവട്ടം ക്രിസ്തീയ രാജവംശം എന്ന ചരിത്ര നോവലിനെ കുറിച്ചുള്ള ചർച്ചയും പുസ്തക പരിചയവും ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഫാദർ ജോർജ് വർഗീസ് ഞാറക്കുന്നേൽ .
പുതിയ തലമുറയ്ക്ക് അന്യമാകുന്ന ചരിത്രബോധം അവർക്കു രസകരമായ തരത്തിൽ കാച്ചികുറുക്കി അവതരിപ്പിച്ച ജോസ് അന്തീനാടിനുള്ള ഈ ആദരം അർഹതയ്ക്കുള്ള അംഗീകാരമാണെന്ന് ഫാദർ ജോര്ജ് വർഗീസ് ഞാറക്കുന്നേൽ കൂട്ടിച്ചേർത്തു.ഭരണങ്ങാനം ഇൻഫാം ഹാളിൽ നടന്ന യോഗത്തിൽ കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ നിർമ്മല ജിമ്മി അധ്യക്ഷ ആയിരുന്നു .ടോമി തുരുത്തിക്കര മുഖ്യ പ്രഭാഷണം നടത്തി .
ഭരണങ്ങാനം പഞ്ചായത്ത് പ്രസിഡണ്ട് ബീന ടോമി;ബ്ലോക്ക് മെമ്പർ ലാലി സണ്ണി;ക്ളാരിസ് ടീച്ചർ;റിൻസോയി ജോസ് (ചീഫ് റിപ്പോർട്ടർ വാർത്താ മലയാളം കൊച്ചി) ബിജോയി മണർകാട്;ജോർജ് കണിയാരകത്ത്;കറിയാച്ചന് രാമപുരം ,സേവ്യർ കണ്ടത്തിപ്പറമ്പിൽ ,ഫിലോമിന ,മോളി ജോസഫ് ,ആൻസി സോണി;തങ്കച്ചൻ പാലാ എന്നിവർ പ്രസംഗിച്ചു .