ഗ്രാമങ്ങളുടെ വികസനം മുഖ്യ ലക്ഷ്യം: മാണി സി കാപ്പൻ

Date:

തലനാട്: തീക്കോയി – തലനാട് റോഡിൻറെ നവീകരണ പ്രവർത്തനങ്ങൾ ധൃതഗതിയിൽ പുരോഗമിക്കുകയാണെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്താൻ എത്തിയതായിരുന്നു എം എൽ എ.

6.90 കോടി രൂപ മുടക്കി 5 കിലോമീറ്റർ ദൂരമാണ് അന്താരാഷ്ട്രാനിലവാരത്തിൽ ബി എം ബി സി ചെയ്തു നവീകരിക്കുന്നത്. തിരഞ്ഞെടുപ്പ് കാലത്ത് ജനങ്ങൾക്കു നൽകിയ വാഗ്ദാനം നിറവേറ്റാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് എം എൽ എ പറഞ്ഞു.

പാലായിലെ ഗ്രാമങ്ങളുടെ പുരോഗതി മുഖ്യ ലക്ഷ്യമാണ്. വികസന പ്രവർത്തനങ്ങൾ നഗര കേന്ദ്രീകൃതമാകാതെ എല്ലായിടത്തും എത്തിക്കും. വികസനത്തിൽ രാഷ്ട്രീയം ഇല്ലെന്നും മാണി സി കാപ്പൻ വ്യക്തമാക്കി.

ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കുര്യൻ നെല്ലുവേലി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് സോളി ഷാജി, എ ജെ സെബാസ്റ്റ്യൻ അങ്ങാടിയ്ക്കൽ, രോഹിണിഭായ് ഉണ്ണികൃഷ്ണൻ, ബിന്ദു, ദിലീപ്, റോബിൻ, താഹ തലനാട് എന്നിവരും എം എൽ എ യ്ക്ക് ഒപ്പം ഉണ്ടായിരുന്നു.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ഐ ഫോൺ 16 വിൽപന ഇന്ത്യയിൽ ആരംഭിച്ചു

ആപ്പിൾ സ്റ്റോറുകൾക്ക് മുന്നിൽ നീണ്ട നിരയാണ് അനുഭവപ്പെടുന്നത്. ഇന്ന് രാവിലെ മുതലാണ്...

കാലാവസ്ഥാപ്രതിസന്ധിയുടെ ഇരകളെ അനുസ്മരിച്ചും സമാധാനാഹ്വാനം പുതുക്കിയും ഫ്രാൻസിസ് പാപ്പാ

വർഷങ്ങളായി ലോകസമാധാനത്തിന് കടുത്ത ഭീഷണിയുയർത്തി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സായുധസംഘർഷങ്ങളും യുദ്ധങ്ങളും...

അനുദിന വിശുദ്ധർ – രക്തസാക്ഷികളായ വിശുദ്ധ യൂസ്റ്റാച്ചിയൂസും, സഹ വിശുദ്ധരും

വിശുദ്ധ യൂസ്റ്റാച്ചിയൂസിന്റെ ആദ്യകാല നാമം പ്ലാസിഡൂസ് എന്നായിരുന്നു. അഡ്രിയാന്‍ ചക്രവര്‍ത്തിയുടെ ഭരണത്തിന്‍...

പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  20

2024 സെപ്റ്റംബർ    20   വെള്ളി  1199 കന്നി   04 വാർത്തകൾ ദുരന്തങ്ങൾക്കു മുന്നിൽ തളരാതെ...