ഇന്ത്യയിലേക്ക് എപ്പോൾ വരാനാകുമെന്ന് പറയാൻ കഴിയില്ലെന്ന് വിജയ് മല്യ ബോംബെ ഹൈക്കോടതിയിൽ. പാസ്പോർട്ട് അടക്കം യാത്രയ്ക്കാവശ്യമായ രേഖകൾ കൈയ്യിൽ ഇല്ലെന്നും അഭിഭാഷകൻ മുഖേന അറിയിച്ചു.
ചീഫ് ജസ്റ്റിസ് ശ്രീ ചന്ദ്രശേഖർ, ജസ്റ്റിസ് ഗൗതം അൻഖാദ് എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെയാണ് മല്യ ഈ വിവരം ബോധിപ്പിച്ചത്.എപ്പോൾ വരുമെന്ന ചോദ്യത്തിനായിരുന്നു മറുപടി.
മല്യ നേരിട്ട് ഹാജരാകാതെ സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിച്ചതിന് എതിരായ ഹർജി പരിഗണിക്കില്ലെന്ന് കോടതി നേരത്തെ നിലപാടെടുത്തിരുന്നു.












