സംസ്ഥാനത്തെ 14 ജില്ലകളിലും സബ് രജിസ്ട്രാർ ഓഫീസുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ കണ്ടെത്തിയത് വ്യാപക തട്ടിപ്പ്. ഇടനിലക്കാരിൽ നിന്നും ഉദ്യോഗസ്ഥരിൽ നിന്നും വിജിലൻസ് സംഘം അഴിമതി പണം പിടിച്ചെടുത്തു. കൂടുതൽ പണം ഓൺലൈൻ വഴി
കൈമാറിയതിന് തെളിവ് ലഭിച്ചു. സബ് രജിസ്ട്രാർ ഓഫീസുകളിൽ ആധാരം എഴുത്തുകാർ മുഖേനയും നേരിട്ടും ഉദ്യോഗസ്ഥർ വ്യാപകമായി കൈക്കൂലി വാങ്ങുന്നതായി വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ ആയിരുന്നു ഇന്നലെ വൈകിട്ട് മിന്നൽ
പരിശോധന. ഓപ്പറേഷൻ സെക്വർ ലാൻഡ് എന്ന പേരിൽ സംസ്ഥാനത്തെ 72 സബ് രജിസ്ട്രാർ സംഘടിപ്പിച്ച മിന്നൽ പരിശോധനയിൽ വ്യാപക ക്രമക്കേടും അഴിമതി പണവും ആണ് കണ്ടെത്തിയത്.