ഏറ്റുമാനൂർ:ഏറ്റുമാനൂർ ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമി ആധ്യാത്മിക കേന്ദ്രത്തിന്റെ നേതൃത്വത്തിൽ വിദ്യാധിരാജാ സമ്മേളനം ഒക്ടോബർ 26 –
ഞായറാഴ്ച വൈകുന്നേരം നാലിന് ടൗൺ എൻഎസ്എസ് കരയോഗം ഹാളിൽ നടക്കും.
സംഘാടകസമിതി ചെയർമാൻ എൻ. അരവിന്ദാക്ഷൻ നായർ അധ്യക്ഷത വഹിക്കുന്ന സമ്മേളനം പ്രശസ്ത നാദസ്വരവിദ്വാൻ തിരുവിഴ ജയശങ്കർ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
ഡോക്ടർ നെത്തല്ലൂർ ഹരികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും.പി പി. മുരളീധരൻ തുടർ പദ്ധതികൾ വിശദീകരിക്കും. ഏറ്റുമാനൂർ ഹിന്ദുമത പാഠശാല സംഘം പ്രസിഡൻറ് പ്രൊഫസർ പി. എസ്. ശങ്കരൻ നായർ, എസ്എം എസ്എം പബ്ലിക് ലൈബ്രറി പ്രസിഡൻറ് ജി. പ്രകാശ്,കേരള ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ പ്രസിഡൻറ് കെ . പി . സഹദേവൻ എന്നിവർ പ്രസംഗിക്കും.
ആധ്യാത്മിക സാമൂഹിക മേഖലയെ വളരെയധികം സ്വാധീനിക്കുന്ന സ്വാമികളുടെ ആശയങ്ങളും ജീവിത ദർശനവും സമൂഹമാകെ പ്രചരിപ്പിക്കുകയാണ് സമ്മേളനത്തിന്റെ ലക്ഷ്യമെന്ന് ഭാരവാഹികൾ പറഞ്ഞു.
ജനറൽ കൺവീനർ വി. കെ .ജിനചന്ദ്ര ബാബു, കെ.പി. സഹദേവൻ , പി . പി . മുരളീധരൻ,
വി.ജി. ഗോപകുമാർ, എം. കെ. മുരളീധരൻ, ജെ എം. സജീവ്എന്നിവർ പത്രസമ്മേളനത്തിൽ
പങ്കെടുത്തു.














