. കേരളസാഹിത്യ അക്കാദമി അവാർഡ് കരസ്ഥമാക്കിയ മലയാള സംസ്കൃത- വ്യാകരണ ഗ്രന്ഥമായ “ശബ്ദസൗഭഗം”, “പ്രക്രിയാഭാഷ്യം” പോലുള്ള ഈടുറ്റ ഗ്രന്ഥങ്ങളുടെ രചയിതാവാണ് വിദ്വാൻ ജോൺ കുന്നപ്പള്ളിയച്ചൻ.
എന്നാൽ അദ്ദേഹത്തിന്റെ പ്രസക്തി മലയാള സാഹിത്യ ചരിത്രത്തിൽ വിസ്മരിക്കപ്പെട്ടിരി ക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാഞ്ഞിരപ്പള്ളി സാംസ്കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ രൂപതാ പാസ്റ്ററൽ സെന്ററിൽ വെച്ചു നടത്തിയ വിദ്വാൻ ജോൺ കുന്നപ്പള്ളി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഭാഷാധ്യാപന രംഗത്തുള്ളവർക്കും വിദ്യാർത്ഥികൾക്കും മലയാളഭാഷയെ സ്നേഹിക്കുന്ന എല്ലാവർക്കും വിദ്വാൻ ജോൺ കുന്നപ്പള്ളി അച്ചന്റെ ഭാഷാപരിജ്ഞാനം വലിയ മാതൃകയാണെന്ന് മാർ ജോസ് പുളിക്കൽ പറഞ്ഞു. പ്രസ്തുത സമ്മേളനത്തിന് അധ്യക്ഷപദമലങ്കരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള സാഹിത്യ ചരിത്രത്തിൽ തങ്കലിപികളിൽ വിദ്വാൻ ജോൺ കുന്നപ്പള്ളി അച്ചന്റെ സംഭാവനകൾ രേഖപ്പെടുത്തേണ്ടതാണന്ന് കാഞ്ഞിരപ്പള്ളി എം.എൽ.എ ഡോ. എൻ.ജയരാജും പറഞ്ഞു. സമ്മേളനത്തിൽ ആശംസ അർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാഞ്ഞിരപ്പള്ളി രൂപതയിലെ വൈദികനും ഭാഷാധ്യാപന രംഗത്തെ ശ്രേഷ്ഠാചാര്യനു മായിരുന്ന കുന്നപ്പള്ളിയച്ചൻ നിത്യതയിലായി മൂന്ന് പതിറ്റാണ്ട് പൂർത്തിയാകുമ്പോൾ, കാഞ്ഞിരപ്പള്ളി സാംസ്കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലായിരുന്നു അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചത്. കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാൾമാരായ ഫാ. ഡോ. കുര്യൻ താമരശ്ശേരി, ഫാ.ഡോ. ജോസഫ് വെള്ളമറ്റം കാഞ്ഞിരപ്പള്ളി സാംസ്കാരിക കേന്ദ്രം പ്രസിഡണ്ട് ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ സെക്രട്ടറി ഫാ.ജസ്റ്റിൻ മതിയത്ത്, മലയാളഭാഷാധ്യാപകരും വിദ്യാർത്ഥികളും സാംസ്കാരിക രംഗത്തെ പ്രമുഖരും, ഫാ. ജോൺ കുന്നപ്പള്ളിയച്ചന്റെ കുടുംബാംഗങ്ങളും ഈ അനുസ്മരണ സമ്മേളനത്തിൽ പങ്കുചേർന്നു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യു https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Websitepala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision