മലയാള ചിത്രമായ വിക്ടോറിയക്ക് ജാഫ്‌ന അന്താരാഷ്ട്ര ചലച്ചിത്രോൽസവത്തിൽ മികച്ച നവാഗത ചിത്രത്തിനുള്ള പുരസ്‌ക്കാരം.
കെഎസ്ഫ്ഡിസി നിർമ്മിച്ച് ശിവരഞ്ജിനി തിരിക്കഥയും സംവിധാനവും നിർവഹിച്ച വിക്ടോറിയക്ക് ഇതിനകം തന്നെ നിരവധി ദേശീയ-അന്താരാഷ്ട്ര പുരസ്‌ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് നടന്ന ഐഫ്ഫ്‌കെയിൽ 2024ലെ മികച്ച നവാഗത സംവിധായികയ്ക്കുള്ള ഫിപ്രസി പുരസ്‌കാരം നേടി തുടങ്ങിയ യാത്രയാണ് വിക്ടോറിയയുടേത്.
പിന്നാലെ ചൈനയിലെ പ്രശസ്തമായ ഷാങ്ഹായ് ഫെസ്റ്റിവലിൽ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച മീനാക്ഷി ജയന് മികച്ച നടിക്കുള്ള പുരസ്‌കാരവും ലഭിച്ചിരുന്നു.












