വിശ്വാസം, മതം എന്നിവയുടെ അടിസ്ഥാനത്തിൽ വിവേചനത്തിന് ഇരകളാക്കപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്യുന്നവരുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ജർമ്മനിയിലെ ഓഗ്സ്ബർഗ് രൂപതയുടെ മെത്രാൻ ബേർത്രാം മെയെർ ആശങ്ക പ്രകടിപ്പിക്കുന്നു. മതത്തിൻറെയൊ വിശ്വാസത്തിൻറെയൊ പേരിൽ ആക്രമണത്തിന് ഇരകളാകുന്നവരെ അനുസ്മരിക്കുന്ന ദിനം അനുവർഷം ആഗസ്റ്റ് 22-ന് ആചരിക്കപ്പെടുന്നതിനോടനുബന്ധിച്ചാണ് അദ്ദേഹം ഇത്തരത്തിലുള്ള ആക്രമണങ്ങൾ കുറയുന്നതിനു പകരം കൂടിവരുന്ന പ്രവണതയിൽ ഈ ആശങ്ക അറിയിച്ചത്. 2019-ൽ ഐക്യരാഷ്ട്രസഭയുടെ എഴുപത്തിയഞ്ചാം പൊതു യോഗമാണ് ഈ ദിനാചരണം ഏർപ്പെടുത്തിയത്. മതത്തിൻറെ പേരിൽ തിരസ്കൃതരാകുന്നതും ആക്രമിക്കപ്പെടുന്നതും ക്രൈസ്തവർ മാത്രമല്ല എന്ന വസ്തുതയും ബിഷപ്പ് മെയെർ ചൂണ്ടിക്കാട്ടുന്നു. ഇത്തരം ആക്രമണങ്ങൾക്ക് ഇരകളാകുന്നവരുടെ വേദനകളിൽ നമുക്ക് നിസ്സംഗതപുലർത്താനാകില്ലെന്നും കാരണം ഈ ആക്രമണങ്ങൾ എല്ലായ്പോഴും മനുഷ്യാവകാശങ്ങളുടെ അടിത്തറയായ മാനവ ഔന്നത്യത്തിനെതിരായുള്ള ആക്രമണമാണെന്നും അദ്ദേഹം പറഞ്ഞു. മതസ്വാതന്ത്ര്യം മനുഷ്യാവകാശങ്ങളിൽപ്പെട്ടതാണെന്ന വസ്തുതയും ബിഷപ്പ് മെയെർ അനുസ്മരിച്ചു. ആകയാൽ അവയ്ക്ക് സംരക്ഷണം ഉറപ്പാക്കുകയെന്നത് കൂട്ടായ ഉത്തരവാദിത്വമാണെന്നും പ്രഥമതാഃ രാഷ്ട്രത്തിൻറെ ചുമതലായാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision
*പാലാ വിഷൻ വാർത്തകൾ ഇനി ഡിജിറ്റൽ ന്യൂസ് പേപ്പർ രൂപത്തിൽ*
https://online.nextflipbook.com/dsbb/3gk9/