ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷവോട്ടുകൾ ചോർന്നതിൽ ഇന്ത്യ സഖ്യത്തിനുള്ളിൽ അതൃപ്തി. വോട്ട് ചോർന്നത് എല്ലാ പാർട്ടികളും അന്വേഷിക്കണമെന്ന് കോൺഗ്രസ് നേതാവ് മനീഷ് തിവാരി പറഞ്ഞു.
ക്രോസ് വോട്ടിംഗ് ഉണ്ടായിട്ടുണ്ടോ എന്ന് ഇന്ത്യ സഖ്യത്തിലെ ഓരോ പാർട്ടികളും പരിശോധിക്കണമെന്നും മനീഷ് തിവാരി ആവശ്യപ്പെട്ടു 315 വോട്ടുകൾ അവകാശപ്പെട്ട പ്രതിപക്ഷ സ്ഥാനാർഥി ബി സുദർശൻ റെഡ്ഡിക്ക് 300 വോട്ടുകൾ മാത്രമാണ് ലഭിച്ചത്.
എൻഡിഎ സ്ഥാനാർഥിക്ക് വോട്ട് മറിഞ്ഞത് തമിഴ്‌നാട്ടിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നും എന്ന് റിപ്പോർട്ടുകൾ. ബിഹാർ തിരഞ്ഞെടുപ്പിലേക്ക് നീങ്ങാനിരിക്കെ പ്രതിപക്ഷ നിരയിലെ പരസ്പര വിശ്വാസത്തെ തകർക്കുന്നതാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് ഫലം.













