കന്ധമാല്‍: മണിപ്പൂരിലെ ക്രൈസ്തവര്‍ സമാനതകളില്ലാത്ത പീഡനങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്നതിനിടെ 14 വര്‍ഷങ്ങള്‍ക്കു മുന്‍പ് കൊടിയ ക്രൈസ്തവ വിരുദ്ധ കലാപം അരങ്ങേറിയ ഒഡീഷയിലെ കന്ധമാലില്‍ നിന്നും പ്രത്യാശ പകരുന്ന വാര്‍ത്ത. 2008-ല്‍ കന്ധമാലില്‍ ക്രൈസ്തവര്‍ക്കെതിരെ ഹിന്ദുത്വവാദികള്‍ നടത്തിയ ആക്രമണത്തേത്തുടര്‍ന്ന്‍ പലായനം ചെയ്ത കുടുംബത്തിലെ പെണ്‍കുട്ടി സന്യാസവൃത വാഗ്ദാനം നടത്തി ഈശോയുടെ പ്രിയ ദാസിയായ വാര്‍ത്തയാണ് ശ്രദ്ധ നേടുന്നത്.
അന്ന് ക്രൈസ്തവര്‍ക്ക് നേരെ നടത്തിയ ആക്രമണങ്ങളില്‍ പങ്കെടുത്ത ഹിന്ദുക്കള്‍ വരെ വ്രതവാഗ്ദാന ചടങ്ങില്‍ പങ്കെടുത്തുവെന്നത് ഏറെ ശ്രദ്ധേയമാണ്. കലാപത്തില്‍ ചെറുപ്പത്തില്‍ തന്നെ പലായനം ചെയ്ത ക്രിസ്ത്യന്‍ കുടുംബത്തിലെ സനോമിന കന്‍ഹാര്‍ എന്ന പെണ്‍കുട്ടിയാണ് ഒന്നര പതിറ്റാണ്ടിന് ശേഷം കര്‍ത്താവിന്റെ മണവാട്ടിയായി സന്യാസവസ്ത്രം സ്വീകരിച്ചത്. ബാംഗ്ലൂരിലെ ഔര്‍ ലേഡി ഓഫ് ഫാത്തിമ സന്യാസ സമൂഹാംഗമായാണ് സിസ്റ്റര്‍ സനോമിന സന്യാസ തിരുവസ്ത്രം സ്വീകരിച്ചത്.
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision