തിരുവനന്തപുരം : ഇതു തടയാൻ കേരളത്തിലെ പ്രധാന റോഡുകളിൽ നിരീക്ഷണ ക്യാമറകളെ കംപ്യൂട്ടറുകളുമായി ബന്ധിപ്പിച്ചുള്ള മോട്ടർ വകുപ്പിന്റെ ‘വെർച്വൽ ലൂപ്’ സംവിധാനം സംസ്ഥാന വ്യാപകമാക്കും. 2 നിരീക്ഷണ ക്യാമറകൾക്കിടയിൽ ഒരു വാഹനം സഞ്ചരിക്കാനെടുക്കുന്ന സമയം കംപ്യൂട്ടർ സംവിധാനത്തിലൂടെ വിശകലനം ചെയ്താണ് അമിത വേഗം കണ്ടെത്തുക.
കേന്ദ്ര സർക്കാരിന്റെ ഈ പദ്ധതി കേരളത്തിലാണ് ആദ്യം നടപ്പാക്കിയത്.മോട്ടർ വകുപ്പിന്റെ ‘വെർച്വൽ ലൂപ്’ സംവിധാനം സംസ്ഥാന വ്യാപകമാക്കും. തത്സമയം വിവരം ഡൽഹി കേന്ദ്ര ഗതാഗത വകുപ്പിന്റെ പരിവാഹൻ സൈറ്റിലേക്കു പോകും. വാഹന റജിസ്ട്രേഷൻ നമ്പർ അടിസ്ഥാനമാക്കി ഉടമയെ കണ്ടെത്തി മൊബൈൽ ഫോണിലേക്കു പിഴത്തുക എസ്എംഎസ് ആയി എത്തും.
രണ്ടാമതും ഇതേ ക്യാമറയിൽ കുടുങ്ങിയാൽ ക്യാമറ തന്നെ വിശകലനം ചെയ്തു കുറ്റം ആവർത്തിച്ചതായി കണ്ടെത്തി പിഴത്തുക 1000 രൂപയായി വർധിപ്പിച്ചു സെർവറിലേക്കും പിന്നീടു കോടതിയിലേക്കും തത്സമയം കൈമാറും. മൂന്നാം തവണയും ഇതേ നിയമലംഘനം ആവർത്തിച്ചാൽ ലൈസൻസ് സസ്പെൻഡ് ചെയ്യും.