11 ദിവസം നീണ്ടുനിൽക്കുന്ന തിരുനാളില്‍ പങ്കുചേരാന്‍ ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു പതിനായിരങ്ങള്‍ എത്തിച്ചേരും
നാഗപട്ടണം: ആഗോള പ്രസിദ്ധമായ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വേളാങ്കണ്ണിയില്‍ തിരുനാളിന് കൊടിയേറി. ഇന്നലെ പതിനായിരകണക്കിന് വിശ്വാസികളുടെ സാന്നിധ്യത്തില്‍ വൈകിട്ട് ആറരയോടെയാണ് കൊടിയേറ്റ് നടന്നത്. തഞ്ചാവൂർ അതിരൂപത ബിഷപ്പ് ദേവദാസ് ആംബ്രോസ്, ബിഷപ്പ് എൽ സഹായരാജ് എന്നിവർ ചേര്‍ന്ന് തിരുനാള്‍ കൊടി വെഞ്ചിരിച്ചു. പ്രാര്‍ത്ഥന പൂര്‍ത്തിയാക്കിയ ശേഷം തിരുനാള്‍ കൊടി ഉയര്‍ത്തി. കൊടി മുകളിലെത്തിയപ്പോൾ ഒരേസമയം വിവിധ നിറങ്ങളുള്ള ബലൂണുകൾ ആകാശത്തിലേക്ക് ഉയര്‍ന്നു.
അതേസമയം തിരുനാളിന് തുടക്കമായതോടെ കാല്‍നട യാത്രക്ക് പുറമെ കേരളം, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് ബസുകളിലും കാറുകളിലും ഭക്തർ വേളാങ്കണ്ണിയിലേക്ക് എത്തിത്തുടങ്ങി. 11 ദിവസം നീണ്ടുനിൽക്കുന്ന തിരുനാളില്‍ പങ്കുചേരാന്‍ ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു പതിനായിരങ്ങള്‍ എത്തിച്ചേരും. തിരുനാളിന് സുരക്ഷ ഒരുക്കുന്നതിനായി ടി ജയചന്ദ്രൻ ഐപിഎസിന്റെ നേതൃത്വത്തിൽ 3500ൽ പരം പോലീസ് (Police) ഉദ്യോഗസ്ഥരാണ് സ്ഥലത്ത് വിന്യസിച്ചിരിക്കുന്നത്. കൂടുതൽ സുരക്ഷയ്ക്കായി 60 സിസിടിവി കാമറകളും പലയിടങ്ങളിലായി സ്ഥാപിച്ചിട്ടുണ്ട്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision