കൊച്ചി: സപ്ലൈക്കോയ്ക്കു പിന്നാലെ സംസ്ഥാനത്തെ ഹോർട്ടി കോർപ്പ് വിൽപന കേന്ദ്രങ്ങളിലും അവശ്യ സാധനങ്ങൾ കിട്ടാനില്ല. പൊതു വിപണിയിൽ പച്ചക്കറി വില കുതിക്കുമ്പോൾ താങ്ങാവേണ്ട സർക്കാർ സ്ഥാപനവും വിലക്കയറ്റത്തിൽ വലയുന്നു. കർഷകരിൽ നിന്നും പച്ചക്കറികൾ ശേഖരിച്ച് കുറഞ്ഞ നിരക്കിൽ സാധാരണക്കാർക്കു എത്തിക്കാൻ ആണ് ഹോർട്ടി കോർപ്പ് എന്നാൽ അവശ്യ പച്ചക്കറികൾ ഔട്ലെറ്റുകളിൽ കിട്ടാനില്ല.
വിപണിയിൽ തക്കാളിക്ക് വില കുതിച്ചുയരുകയാണ്. ഫോർട്ടി കോർപ്പിന്റെ കേന്ദ്രങ്ങളിൽ തക്കാളിക്കാണ് ഡിമാൻഡ് കൂടുൽ. പക്ഷെ ആവശ്യത്തിന് അനുസരിച്ച് കൊടുക്കാനില്ല.
മഴ കനത്തതോടെ സംസ്ഥാനത്തെ കർഷകർക്കും വിളവ് കുറഞ്ഞു. വില വർധനവ് കാരണം സംസ്ഥാനത്തിന് പുറത്തു നിന്ന് പച്ചക്കറികൾ കൊണ്ടുവരാനാവുന്നുമില്ല. ഇതാണ് പച്ചക്കറി ക്ഷാമത്തിന് കാരണമെന്നാണ് ഹോർട്ടികോർപ്പിന്റെ വിശദീകരണം. ഹോർട്ടികോർപ്പ് വിൽപന കേന്ദ്രങ്ങളിൽ പച്ചക്കറികൾ ഇല്ലാതായാൽ അത് ബാധിക്കുക പൊതുവിപണിയിലാണ്. പച്ചക്കറികളുടെ വില കുതിക്കാൻ ഇത് കാരണമാവും. ഓണക്കാലം കൂടി കണക്കിലെടുത്ത് സർക്കാരിന്റെ അടിയന്തിരമായ ഇടപെടലുണ്ടാവണമെന്നാണ് ഉപഭോക്താക്കളുടെ ആവശ്യം
നിത്യോപയോഗ സാധനങ്ങളുടെ രൂക്ഷമായ വിലക്കയറ്റം കാരണം ജീവിക്കാനാവാത്ത സാഹചര്യമാണെന്നാണ് ജനം പറയുന്നത്. അതേസമയം ഓഗസ്റ്റ് മാസത്തെ ശമ്പളം പെൻഷൻ ചെലവുകൾക്കായി ആയിരം കോടിയുടെ കടപ്പത്രമിറക്കി സർക്കാർ കേന്ദ്രത്തിന്റെ വെട്ടിക്കുറവ് കഴിഞ്ഞ് അനുവദിച്ച വായ്പയിൽ ഇനിശേഷിക്കുന്നത് 2890 കോടി രൂപമാത്രമാണ്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GF8mrpEZuBJ5snkCWn0lvN
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision