സെന്റ് ആന്റണീസ് ഹൈസ്കൂളിൽ ‘കുട്ടികളും കൃഷിയിടങ്ങളിലേക്ക്’ പദ്ധതിയുടെ ഭാഗമായി പച്ചക്കറി കൃഷി നടീൽ ഉത്സവം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും വാർഡു മെമ്പറുമായ ശ്രീമതി ജയ്മോൾ റോബർട്ട് ഉദ്ഘാടനം നിർവ്വഹിച്ച് ആദ്യ തൈ നട്ടു.
വിദ്യാർത്ഥികളെ കൃഷിയുടെ ബാലപാഠങ്ങൾ പഠിപ്പിക്കാനും സ്വന്തമായി ഭക്ഷണം ഉത്പാദിപ്പിക്കേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കിക്കാനും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. ചടങ്ങിൽ സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു.