അധികാര തർക്കത്തിൽ പ്രവർത്തനങ്ങൾ താളം തെറ്റി കേരള- ഡിജിറ്റൽ സർവകലാശാലകൾ. കേരള സർവകലാശാലയിൽ സിൻഡിക്കേറ്റ് അംഗങ്ങൾ പറയുന്നത് കേൾക്കരുതെന്നാണ് ജീവനക്കാർക്ക്
വൈസ് ചാൻസിലറുടെ നിർദ്ദേശം. സാങ്കേതിക സർവകലാശാലയിൽ വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റ് പ്രിൻറ് ചെയ്യാനോ, പ്രിന്റ് ചെയ്തവ പോസ്റ്റിൽ വഴി അയക്കാനോ പണം ഇല്ല.
വാഹനങ്ങൾക്ക് ഡീസൽ വാങ്ങാൻ പോലും പണമില്ലെന്നും, ശമ്പളം മുടങ്ങിയെന്നും ജീവനക്കാർ വെളിപ്പെടുത്തി.












