വത്തിക്കാന്റെ ചരിത്രപരവും കലാപരവുമായ സ്മാരകങ്ങളുടെ സംരക്ഷണത്തിനായുള്ള സ്ഥിരം കമ്മീഷന്റെ പ്രസിഡന്റായി വനിതയും പ്രൊഫസറുമായ എൽവിറ
കജാനോയെ നിയമിച്ചു. റോമിലെ ഗ്രിഗോറിയൻ സർവകലാശാലയിലെ ചരിത്ര- സാംസ്കാരിക പൈതൃക വിഭാഗത്തിലെ അധ്യാപികയായി സേവനം ചെയ്തു വന്നിരുന്ന
പ്രൊഫസർ എൽവിറ കജാനോയെ വത്തിക്കാന്റെ കലാപരവുമായ സ്മാരകങ്ങളുടെ സംരക്ഷണത്തിനായുള്ള അധ്യക്ഷയായാണ് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയെത്രോ പരോളിൻ നിയമിച്ചിരിക്കുന്നത്.