തസംസ്കാരത്തിന് ശേഷം റോമിലെ സാന്താ മരിയ പള്ളിയിലെ ഫ്രാൻസിസ് മാർപാപ്പയുടെ ശവകുടീരത്തിന്റെ ചിത്രങ്ങൾ വത്തിക്കാന്‍ ആദ്യമായി പുറത്തുവിട്ടു. തന്റെ മാര്‍പാപ്പ
പദവിയിലായിരിന്ന സമയത്ത് അറിയപ്പെട്ടിരുന്ന ഫ്രാന്‍സിസ് എന്ന പേര് മാത്രം വഹിക്കുന്ന കല്ലറയിൽ, ഒരു വെളുത്ത റോസാപ്പൂവുള്ളത് ചിത്രങ്ങളില്‍ ദൃശ്യമാണ്. മുകളില്‍ ഒരു
കുരിശുരൂപവും മദ്ധ്യഭാഗത്ത് സ്പോട്ട് ലൈറ്റും പ്രകാശിപ്പിച്ചിട്ടുണ്ട്. മറ്റ് യാതൊരു അലങ്കാരങ്ങളോ കൊത്തുപണികളോ ഒന്നും കല്ലറയിലില്ല. തന്റെ കല്ലറ ലളിതമായിരിക്കണമെന്ന ഫ്രാന്‍സിസ്
പാപ്പയുടെ ആഗ്രഹം പൂര്‍ത്തിയാക്കിക്കൊണ്ടാണ് വത്തിക്കാന്‍ കല്ലറ ലളിതമായി ഒരുക്കിയിരിക്കുന്നത്.