ലോക മുത്തശ്ശീമുത്തശ്ശന്മാരുടെ ദിനത്തിൽ ദണ്ഡവിമോചനം വാഗ്ദാനം ചെയ്ത് വത്തിക്കാൻ

Date:

ജൂലൈ 23-ന് മുത്തശ്ശീമുത്തശ്ശന്മാർക്കും മുതിർന്നവർക്കും വേണ്ടിയുള്ള മൂന്നാം ലോകദിനം ആഘോഷിക്കുന്ന വേളയിൽ, ദണ്ഡവിമോചനത്തിനുള്ള അവസരം വാഗ്ദാനം ചെയ്ത് വത്തിക്കാൻ. വത്തിക്കാനിലെ അപ്പസ്തോലിക് പെനിറ്റൻഷ്യറിയുടെ തലവനായ കർദിനാൾ മൗറോ പിയാസെൻസ് ആണ് ഈ വിവരം അറിയിച്ചത്.

തപസ്സിന്റെയും ദാനത്തിന്റെയും യഥാർത്ഥ ചൈതന്യത്താൽ പ്രചോദിതരായി ജൂലൈ 23-നു നടക്കുന്ന ഫ്രാൻസിസ് മാർപാപ്പയുടെ കുർബാനയിലോ, മുത്തശീമുത്തശ്ശന്മാരുടെ ദിനാഘോഷത്തിലോ പങ്കെടുക്കുകയോ, പ്രായമായ ആളുകളെ സന്ദർശിക്കുകയോ ചെയ്യുന്നവർക്ക് ഈ ദയ സ്വീകരിക്കാവുന്നതാണ്.

ഫ്രാൻസിസ് മാർപാപ്പ തിരഞ്ഞെടുത്ത്, 2023-ലെ മുത്തശ്ശീമുത്തശ്ശന്മാരുടെ ദിനത്തിന്റെ തീം “അവന്റെ കരുണ യുഗങ്ങൾ തോറും” എന്നാണ്. വി. ലൂക്കായുടെ സുവിശേഷത്തിലെ ഒരു വാക്യത്തിൽ നിന്നാണ് ഇത് സ്വീകരിച്ചിരുന്നത്. ഈ വർഷം ജൂലൈ 23-ന്, യേശുവിന്റെ മുത്തശ്ശീമുത്തശ്ശന്മാരായ അന്നയുടെയും യോവാക്കിമിന്റെയും പെരുന്നാളിനു മുൻപുള്ള ഞായറാഴയാണ് ഇത് ആഘോഷിക്കുന്നത്.

കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം, കുറ്റം ഇതിനകം ക്ഷമിക്കപ്പെട്ട പാപങ്ങൾ നിമിത്തമുള്ള താൽക്കാലിക ശിക്ഷയുടെ ദൈവമുമ്പാകെയുള്ള ഒരു മോചനം” എന്നാണ് ഈ ദണ്ഡവിമോചനത്തെ നിർവചിച്ചിരിക്കുന്നത്. ഒരു സമ്പൂർണ്ണ ദണ്ഡവിമോചനത്തിനുള്ള സാധാരണ വ്യവസ്ഥകൾ എന്നത് വ്യക്തി കൃപയുടെ അവസ്ഥയിലായിരിക്കുകയും പാപത്തിൽ നിന്ന് പൂർണ്ണമായ വേർപിരിയൽ ഉണ്ടായിരിക്കുകയും മാർപാപ്പയുടെ ഉദ്ദേശ്യങ്ങൾക്കായി പ്രാർത്ഥിക്കുകയും വേണം എന്നിവയാണ്.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

എം.സി റോഡിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ച് അപകടം

എം.സി. റോഡിൽ അടൂർ വടക്കടത്തുകാവിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ചുണ്ടായ...

ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ സഞ്ജു സാംസൺ വെടിക്കെട്ട് , സെഞ്ച്വറിയിലേക്ക്

ഇന്ത്യ ബിയ്ക്കെതിരായ മത്സരത്തിൽ സഞ്ജു 83 പന്തിൽ 89 റൺസുമായി ക്രീസിൽ...

108 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു; മന്ത്രി വീണാ ജോർജ്

ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും, സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യ...