വത്തിക്കാൻ അപ്പസ്തോലിക ഗ്രന്ഥശാലക്ക് പുതിയ പ്രീഫെക്ടിനെ നിയമിച്ച് ഫ്രാൻസിസ് പാപ്പാ. സലേഷ്യൻ സഭാംഗമായ ഡോൺ മൗറോ മന്തോവാനിയാണ് പുതിയ പ്രീഫെക്ട് ആയി നിയമിതനായിരിക്കുന്നത്.

ഇറ്റലിയിലെ മോൻ കാലിയേരി എന്ന പ്രദേശത്ത് 1966 ജനുവരി മൂന്നിനു ജനിച്ച അദ്ദേഹം 1994 -ൽ സലേഷ്യൻ സഭയിൽ വൈദികനായി. തുടർന്ന് സ്പെയിനിലെ സലമാങ്കയിൽ, തത്വശാസ്ത്രത്തിൽ ഉന്നതപഠനം പൂർത്തീകരിക്കുകയും പിന്നീട് ദൈവശാസ്ത്രത്തിൽ റോമിലെ ആൻജെലിക്കും യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ് കരസ്ഥമാക്കുകയും ചെയ്തു. റോമിലെ സലേഷ്യൻ പൊന്തിഫിക്കൽ യൂണിവേഴ്സിറ്റിയിൽ പ്രൊഫസറായും ഡീൻ ആയും തുടർന്ന് റെക്ടർ ആയും സേവനമനുഷ്ഠിച്ച അദ്ദേഹം ഇപ്പോൾ തോമസ് അക്വീനാസ് അക്കാഡമിയുടെ അംഗമായും സർവ്വകലാശാല സഭാവിഭാഗങ്ങളുടെ യോഗ്യതാപരിശോധനാ സമിതിയുടെ അംഗമായും സേവനം ചെയ്തുവരികയായിരുന്നു.
വത്തിക്കാനിലെ ഏറ്റവും വിശിഷ്യമായ ഇടങ്ങളിലൊന്നാണ് അപ്പസ്തോലിക ഗ്രന്ഥശാല. നിരവധി അമൂല്യമായ പുസ്തകശേഖരണം കൊണ്ട് ലോകം മുഴുവന്റെയും ശ്രദ്ധയാകർഷിക്കുന്നതാണ് വത്തിക്കാനിലെ ഈ ഗ്രന്ഥശാല.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision
