ഫ്രാന്‍സിസ് പാപ്പയുടെ ശ്വാസകോശ സംബന്ധമായ പരിശോധനകളില്‍ സങ്കീർണ്ണതയില്ലായെന്നും പാപ്പയുടെ ആരോഗ്യ നില തൃപ്തികരമാണെന്നും വത്തിക്കാന്‍.
ശനിയാഴ്ച വിവിധ കൂടികാഴ്ചകൾ റദ്ദാക്കിക്കൊണ്ട് ഫ്രാൻസിസ് പാപ്പായെ റോമിലെ ജെമെല്ലി ആശുപത്രിയിൽ അൾട്രാസൗണ്ട് സ്കാനിംഗിന് വിധേയനാക്കിയിരുന്നു. ശ്വാസകോശ സംബന്ധമായ സങ്കീർണ്ണതകളുടെ അപകടസാധ്യത വിലയിരുത്താൻ ലക്ഷ്യമിട്ടായിരുന്നു പരിശോധന. പരിശോധനാ ഫലങ്ങൾ ആശങ്കയ്ക്ക് വകയില്ലെന്ന് വത്തിക്കാന്‍ വെളിപ്പെടുത്തി. റോമിലെ തിബെരിയൻ ഐലന്റിലുള്ള ജെമെല്ലി ആശുപത്രിയിൽ പാപ്പ സിടി സ്കാനിന് വിധേയനായെന്നും പരിശോധനയിൽ ഫലം നെഗറ്റീവായതിനെ തുടർന്ന് സാന്താ മാർത്തയിലേക്ക് മടങ്ങിയെന്നും വത്തിക്കാന്‍ അറിയിച്ചു.
സ്കാൻ പരിശോധനയുടെ റിപ്പോർട്ടിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഇല്ലെന്ന് തെളിഞ്ഞെന്നും എന്നാൽ ശ്വാസംമുട്ടൽ ഉളവാക്കുന്ന ഒരു വീക്കം അവിടെയുണ്ടെന്നും കൂടുതൽ ഫലപ്രദമാക്കാൻ ആന്റിബയോട്ടിക്ക് നല്‍കിയിട്ടുണ്ടെന്നും വത്തിക്കാന്‍ വക്താവ് മാറ്റിയോ ബ്രൂണി പറഞ്ഞു. ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യസ്ഥിതിയിൽ ആശങ്കപ്പെടേണ്ടതായി ഒന്നുമില്ല. അത് നല്ല രീതിയിൽ തുടരുന്നു. പനി മാറി, ശ്വാസതടസ്സം സുഖമായി വരുന്നു. സുഖം പ്രാപിക്കാൻ ഈ ദിവസങ്ങളിൽ നിശ്ചയിച്ചിരുന്ന പ്രധാനപ്പെട്ട ചില ജോലികൾ മാറ്റിവെക്കേണ്ടി വന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക*
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision