പാലാ . വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കുമരകത്ത് വച്ച് ഓട്ടോയും ബൈക്കും കൂട്ടിയിടിച്ചു ബൈക്ക് യാത്രക്കാരൻ പള്ളിക്കത്തോട് സ്വദേശി ശബരിനാഥിന് ( 23 ) പരുക്കേറ്റു.
ഇന്ന് രാവിലെയാണ് അപകടം. ഇന്ന് പുലർച്ചെ ഈരാറ്റുപേട്ട ഭാഗത്ത് വച്ച് ബൈക്കും കാറും കൂട്ടിയിടിച്ച് അമ്പാറനിരപ്പേൽ സ്വദേശി അജാൻകുമാറിന് ( 19 ) പരുക്കേറ്റു. ഇന്നലെ രാത്രി അയർക്കുന്നം ഭാഗത്ത് വച്ച് ബുള്ളറ്റ് നിയന്ത്രണം വിട്ട് മറിഞ്ഞ് അയർക്കുന്നം സ്വദേശി ഗോപന് ( 39 ) പരുക്കേറ്റു. ഇന്നലെ രാത്രി ഈരാറ്റുപേട്ട നടയ്ക്കൽ ഭാഗത്ത് വച്ച് ബൈക്കുകൾ കൂട്ടിയിടിച്ച് തിക്കോയി സ്വദേശി ലിൻസി മാത്യുവിന് ( 46 ) പരുക്കേറ്റു.













