പാലാ. വിവിധ അപകടങ്ങളിൽ പരിക്കേറ്റ 5 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പിറവത്ത് വച്ച് കാറും ബൈക്കും കൂട്ടിയിടിച്ച് രാമപുരം സ്വദേശികളായ അമ്മയും മകനും എൽസമ്മ ലൂക്കോസ് (56 ) അലൻ ആൻ്റണി ( 23 ) എന്നിവർക്ക് പരുക്കേറ്റു .
ഇന്നലെ വൈകിട്ടായിരുന്നു അപകടം. കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് കൊല്ലം സ്വദേശിനി ദീപ മോഹനന് ( 42) പരുക്കേറ്റു. ഇന്നലെ വൈകിട്ട് കൊഴുവനാൽ ഭാഗത്ത് വച്ചായിരുന്നു അപകടം. കട്ടപ്പന എഴുകുംവയൽ ഭാഗത്ത് വച്ച് കാറും ബുള്ളറ്റും കൂട്ടിയിടിച്ചു ബുള്ളറ്റിനു പിറകിലിരുന്നു യാത്ര ചെയ്തിരുന്ന കട്ടപ്പന സ്വദേശി ജോഷ്വ ജോൺസിനു ( 18) പരുക്കേറ്റു.
ഇന്നലെ വൈകിട്ടായിരുന്നു അപകടം. കൊഴുവനാൽ ഭാഗത്ത് വച്ച് ഇന്നലെ രാത്രി ബൈക്ക് നിയന്ത്രണം വട്ട് മറിഞ്ഞ് ചങ്ങനാശേരി സ്വദേശി എസ്.ജഗന് ( 21) പരുക്കേറ്റു.













