വേഗം തീരെ കുറഞ്ഞതും ട്രാക്കിങ് സൗകര്യമില്ലാത്തതുമായ തപാൽ സേവനങ്ങളിൽ ചിലത് ഇന്നു മുതൽ നിർത്തലാക്കും. വിദേശത്തേക്കുള്ള രജിസ്റ്റേഡ് സ്മോൾ പാക്കറ്റ് സർവീസ്, ഔട്ടവേഡ് സ്മോൾ പാക്കറ്റ് സർവീസ്, സർഫസ് ലെറ്റർ മെയിൽ സർവീസ്, സർഫസ് എയർ ലിഫ്റ്റഡ് ലെറ്റർ മെയിൽ
സർവീസ് തുടങ്ങിയ ഇന്നു മുതൽ ഇല്ല. സംസ്ഥാനത്തെ എല്ലാ ബെവ്കോ, കൺസ്യൂമർഫെഡ് ഔട്ട്ലെറ്റുകളിലും പ്ലാസ്റ്റിക് കുപ്പി ഡപ്പോസിറ്റ് സ്കീം ഇന്നു മുതൽ നടപ്പാകും. പ്ലാസ്റ്റിക് കുപ്പിയിലുള്ള മദ്യം വാങ്ങുമ്പോൾ 20 രൂപ
ഈടാക്കുമെങ്കിലും കാലിക്കുപ്പി ഏതു മദ്യക്കടയിലും തിരിച്ചേൽപിച്ചാൽ 20 രൂപ തിരികെ ലഭിക്കും. പൈലറ്റ് അടിസ്ഥാനത്തിൽ നേരത്തെ നടപ്പാക്കിയ പദ്ധതിയാണ് എല്ലാ ഔട്ലെറ്റുകളിലേക്കും വ്യാപിപ്പിക്കുന്നത്.












