പാലാ . വിവിധ അപകടങ്ങളിൽ പരുക്കേറ്റ 6 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. മണ്ണൂർപള്ളി ഭാഗത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ പാദുവ സ്വദേശി എം.എസ്.വിജയന് ( 60) പരുക്കേറ്റു.
ഇന്നു പുലർച്ചെയായിരുന്നു അപകടം. ചാമംപതാലിൽ വച്ച് ബൈക്കുകൾ കൂട്ടിയിടിച്ച് മൈലാടുംപാറ സ്വദേശികളായ പീതാംബരൻനായർ ( 66) ഗോപിനാഥൻ ( 71) എന്നിവർക്ക് പരുക്കേറ്റു. ഇന്ന് ഉച്ചയ്ക്കായിരുന്നു അപകടം. മുണ്ടക്കയത്ത് വച്ച് കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഉരുളികുന്നം സ്വദേശി സഞ്ജു തോമസിന് ( 22) പരുക്കേറ്റു.
ഇന്നലെ രാത്രിയിലായിരുന്നു അപകടം.ചേർപ്പുങ്കൽ നഴ്സിംഗ് കോളജ് ജംക്ഷനു സമീപം ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ചേർപ്പുങ്കൽ സ്വദേശി ജോബിൻ ജോസിന് ( 28) പരുക്കേറ്റു.ഈരാറ്റുപേട്ടയിൽ വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പരുക്കേറ്റ് ഈരൗറ്റുപേട്ട സ്വദേശി ജിതിൻ ജോജിക്ക്( 21) പരുക്കേറ്റു. ഇന്നലെ രാത്രിയിലായിരുന്നു അപകടം.















