പുതിയ അധ്യായന വർഷത്തിൽ ലഹരിക്ക് എതിരേ പോരാട്ടം പ്രഖ്യാപിച്ചും ജൈവ കൃഷി പ്രാൽസാഹിപ്പിച്ചും ചേന്നാട് സെന്റ് മരിയ ഗോരോത്തിസ് ഹൈസ്കൂൾ ഒരുക്കിയ പ്രവേശനോൽസവം വേറിട്ടതായി. ഭീകരമായ ഒരു സർപ്പം ഒരു മദ്യകുപ്പിയിൽ ചുറ്റി കിടക്കുന്ന രൂപം സ്കൂളിന്റെ മുമ്പിൽ സ്ഥാപിച്ചായിരുന്നു പ്രവേശനോൽസവം തുടങ്ങിയത്. ലഹരി ഉപയോഗിക്കരുത് എന്നും ജീവിത യാത്രയിൽ ലഹരിക്ക് എതിരേ പോരാടുമെന്നും ഓരോ വിദ്യാർത്ഥിയും പ്രതിഞ്ജ എടുത്തു. തുടർന്ന് പ്രതികാൽമക വള്ളത്തിൽ വിഷമില്ലാത്ത നാടൻ വിഭവങ്ങൾ ചക്ക, മാങ്ങ പൈനാപ്പിൾ – നാളികേരം നാടൻ പച്ചകറികൾ എന്നിവ നിറച്ച് ഒരു പുതിയ വർഷത്തിലേക്ക് പ്രവേശിക്കാം എന്ന സന്ദേശം നല്കി വിദ്യാർത്ഥികൾ വള്ളം തുഴഞ്ഞത് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വിസ്മയ കാഴ്ചയായി. ഹെഡ് മിസ്ട്രിസ് സിസ്റ്റർ -സിസിഎസ്എച്ച്-പി.ടി.എ വൈസ് പ്രസിഡന്റ് രതീഷ് സിനാ ജോസഫ് ലിൻസി സെബാസ്റ്റ്യൻ ജിസാ ജെയ്സൺ എന്നിവർ നേതൃത്തവം നല്കി.
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision