കോട്ടയം : മീനച്ചിൽ നദീതടത്തിൽ തുമ്പികളുടെ വൈവിധ്യം, മുൻ വർഷങ്ങളിലേതിനേക്കാൾ വ്യത്യാസമില്ലാതെ തുടരുന്നുവെന്ന് സർവേ റിപ്പോർട്ട്. 2-ഇനം സൂചിത്തുമ്പികളും 23-ഇനം കല്ലൻ തുമ്പികളും ഉൾപ്പെടെ 45-ഇനം തുമ്പികളെ ഉത്ഭവപ്രദേശമായ മേലടുക്കം മുതൽ പതനസ്ഥാനമായ പഴുക്കാനിലക്കായൽ വരെ 16 ഇടങ്ങളിലായി നടന്ന സർവേയിൽ കണ്ടെത്തി. കേരള വനം വകുപ്പ് സാമൂഹ്യ വനവത്കരണ വിഭാഗവും ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കൽ സയൻസസും ചേർന്നാണ് 2012 മുതൽ എല്ലാവർഷവും തുമ്ബി സർവേ നടത്തുന്നത്.
മീനച്ചിൽ നദീതടത്തിൽ തുമ്പികളുടെ വൈവിധ്യം തുടരുന്നു
Date: