വത്തിക്കാന് കീഴിലുള്ള “നല്ല സമരിയക്കാരൻ” “നീതിയും സമാധാനവും” എന്നീ ഫൗണ്ടേഷനുകൾ മരവിപ്പിച്ച് കർദ്ദിനാൾ വാൻ ത്വാനിന്റെ പേരിൽ “വാൻ ത്വാൻ ഫൗണ്ടേഷൻ” എന്ന പുതിയ സ്ഥാപനത്തിന് ഫ്രാൻസിസ് പാപ്പാ തുടക്കം കുറിച്ചു.
സമഗ്രമാനവിക വികസനം പ്രോത്സാഹിപ്പിക്കുന്നതിനായുള്ള ഡിക്കസ്റ്ററായിയുടെ അധ്യക്ഷൻ മൈക്കിൾ ചേർണിക്ക് ജൂലൈ 3-ന് അനുവദിച്ച കൂടിക്കാഴ്ചയെത്തുടർന്നാണ് ഇത് സംബന്ധിച്ച തീരുമാനം ഫ്രാൻസിസ് പാപ്പാ പുറത്തുവിട്ടത്.
ലത്തീൻ കാനോനിക നിയമത്തിന്റെ 120-ആം കാനോന്റെ ഒന്നാം പരിശ്ചേദമനുസരിച്ചാണ് “നല്ല സമരിയക്കാരൻ” “നീതിയും സമാധാനവും” എന്നീ സ്ഥാപനങ്ങൾ പാപ്പാ മരവിപ്പിച്ചത്. ഈ സ്ഥാപനങ്ങളുടെ ധനശേഖരം പുതുതായി രൂപം കൊണ്ട പ്രസ്ഥാനത്തിനായി പാപ്പാ നീക്കിവച്ചു. പുതിയ ഡിക്രി ഒസ്സെർവ്വത്തോറെ റൊമാനോ, ആക്താ അപ്പസ്തോലിച്ചേ സേദിസ് എന്നിവയിൽ പ്രസിദ്ധീകരിക്കപ്പെട്ടതിനെത്തുടർന്ന്, 2023 ജൂലൈ 25-ന് പ്രാബല്യത്തിൽ വന്നു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision