തെലുങ്കാനയിലെ ആദ്യ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനായി ഉദ്ഘാടനം ചെയ്തു. സെക്കന്തരാബാദ് റെയിൽവേ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, കേന്ദ്ര ടൂറിസം, സാംസ്കാരിക മന്ത്രി ജി കിഷൻ റെഡ്ഡി, തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദരരാജൻ എന്നിവർ പങ്കെടുത്തു. സെക്കന്തരാബാദിനും ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തിനും ഇടയിലാണ് ട്രെയിൻ സർവീസ് നടത്തുക.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision