തിരുവനന്തപുരം വാമനപുരം കണിച്ചോട് ഒരു വയസുകാരിയുടെ മരണത്തില്‍ അമ്മ കുറ്റം സമ്മതിച്ചു. കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊന്നെന്നാണ് അമ്മ അശ്വതിയുടെ മൊഴി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനു ശേഷം തുടര്‍നടപടി എന്ന് പോലീസ് അറിയിച്ചു.
കുഞ്ഞിന്റെ കഴുത്തില്‍ പാടുകള്‍ കണ്ടതിനെ തുടര്‍ന്നാണ് പൊലീസും ആശുപത്രി അധികൃതരും സംഭവത്തില്‍ ദുരൂഹത സംശയിച്ചത്. അശ്വതി മുന്‍പ് വിഷാദരോഗ ലക്ഷണങ്ങളുണ്ടായ വ്യക്തിയെന്ന് ബന്ധുക്കള്‍ പറയുന്നു.













