വലവൂർ പാലായുടെ ഉപ നഗരമാക്കും
കരൂർ: ഉന്നത വിദ്യാഭ്യാസ രംഗത്ത് ദേശീയ പ്രാധാന്യമേറിക്കഴിഞ്ഞ വലവൂർ ട്രിപ്പിൾ ഐ.ടി യോട് ചേർന്ന് തൊഴിൽ മേഖല കൂടി ഉറപ്പു വരുത്തുന്നതിനായി “ഇൻഫോസിറ്റി ” കൂടി സ്ഥാപിക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്നും ഇതിനായി നാടിൻ്റെ എല്ലാ പിന്തുണയും ഉണ്ടാവണമെന്നും ജോസ്.കെ.മാണി എം.പി പറഞ്ഞു.
വലവൂർ ടൗൺഷിപ്പായി മാറുകയാണ്. ജില്ലയിൽ ഐ.ടി അധിഷ്ഠിത തൊഴിൽ സംരഭത്തിന് തെരഞ്ഞെടുത്ത ഏക സ്ഥലവും കരൂർ പഞ്ചായത്താണ്.ഇൻഫോസിറ്റിക്കായുള്ള പ്രാധമിക നടപടികൾക്കായി ബജറ്റിൽ തുക അനുവദിച്ചു കഴിഞ്ഞു.ഇനിയും കൂടുതൽ തുക കണ്ടെത്തേണ്ടിയിരിക്കുന്നു.
കരൂരിനു മാത്രമായി 74 കോടിയുടെ ശുദ്ധജല വിതരണ പദ്ധതിയാണ് സർക്കാർ നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു ‘
വലവൂർ കൺവൻഷൻ സെൻ്ററിൽ കേരള കോൺ (എം) കരൂർ മണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ജോസ്.കെ.മാണി. തദ്ദേശ തെരഞ്ഞെടുപ്പിനായി ഒരുങ്ങുവാൻ അദ്ദേഹം ആഹ്വാനം ചെയ്തു.
ചടങ്ങിൽ മണ്ഡലം പ്രസിഡണ്ട് കുഞ്ഞുമോൻ മാടപ്പാട്ട് അദ്ധ്യക്ഷത വഹിച്ചു.മുതിർന്ന പാർട്ടി പ്രവർത്തകരെ ചടങ്ങിൽ ആദരിച്ചു.
പ്രൊഫ. ലോപ്പസ് മാത്യു, പെണ്ണമ്മ ജോസഫ്,ഫിലിപ്പ് കുഴികുളം, ബേബി ഉഴുത്തു വാൽ, രാജേഷ് വാളിപ്ലാക്കൽ, ടോബിൻ കെ.അലക്സ്, ഡോമിനിക് എലിപ്പുലിക്കാട്ട്, ടോംതടത്തിക്കുഴി, ഷാജി കൊല്ലിത്തടം എന്നിവർ പ്രസംഗിച്ചു.