PALA VISION

PALA VISION

വചനധ്യാനം – 22/08/22 തിങ്കളാഴ്ച. വി.ലൂക്കാ 8/26-39

spot_img

Date:

പിശാച് ബാധിതൻ. ലൂക്കാ സുവിശേഷം പല പിശാച് ബാധിതരെയും അവരെയൊക്കെ ഈശോ സൗഖ്യപ്പെടുത്തന്നതുംരേഖപ്പെടുത്തുന്നു. ഈ വചനഭാഗത്ത്ഈശോ ഗെരസേനരുടെ ദേശത്ത് എത്തിച്ചേർന്നപ്പോൾസ്വീക രിക്കാൻ എത്തിയത് പിശാച് ബാധിതനായ ഒരാ ളായിരുന്നു.പലപ്രത്യേകതകളുംഅവനുണ്ടായിരുന്നു. (1)വസ്ത്രം ധരിക്കില്ല. പിശാചുബാധിതനിൽകാണാൻ കഴിയുന്ന സ്വഭാവ മാണല്ലോ,ഈസാംസ്കാരികഅധ:പതനം.തിൻമഹൃദയത്തിൽ കൂടാരമടിച്ചാൽ പിന്നെതന്നിഷ്ടമായി,അശുദ്ധമായ,അശ്ളീലസ്വഭാവമെല്ലാംകടന്നുവരികയായി.അവന് ആത്മനിയന്ത്രണം ഇല്ലാത്ത അവസ്ഥയാണ്. സുഭാ:25/28ആത്മനിയന്ത്രണംഇല്ലാത്ത മനുഷ്യൻ കോട്ടകളില്ലാത്ത നഗരം പോലെയാണ്.അവനവിടെ അലറി വിളിക്കാം,സ്വയം മുറിപ്പെടുത്താം. (2)കല്ലറകളിലാണ്കഴിഞ്ഞിരുന്നത്. മരണത്തെ,മൃതദേഹങ്ങളെ സൂക്ഷിക്കുന്ന സ്ഥലമാ ണല്ലോ കല്ലറകൾ. കല്ലറക ളിൽ കഴിയുന്നവർ ജീവനി ല്ലാത്തവരുടെ പ്രതിനിധിക ളാണ്.അവർക്ക് ഒരു നിയ മങ്ങളും ബാധകമല്ല, ഒന്നി നേയും ഭയപ്പെടണ്ടാ.സങ്കീ :115/17 ” മരിച്ചവരും നിശ ബ്ദതയിൽ ആണ്ടു പോയ വരും കർത്താവിനെ സ്തു തിക്കുന്നില്ല.” മരിച്ചവന് തു ല്യനായഅയാളെസംബന്ധിച്ചിടത്തോളം തൻ്റെ രീതിയാണ് തൻ്റെ നീതി. (3)വീട്ടിലല്ലഅവൻകഴിഞ്ഞുകൂടിയിരുന്നത്. വീടുംകുടുംബബന്ധങ്ങളും പാവനമായാണ്ക്രൈസ്തവർ കണക്കാക്കുന്നത്. സ്നേഹം ജനിക്കുന്നതും വളരുന്നതും ഫലദായകമാ കുന്നതുംകുടുംബത്തിലാണല്ലോ,കുടുംബത്തോട് ചേർന്നാണ്സഭവളരുന്നത്. അതു പോലെ മൂല്യങ്ങൾ കുടുബത്തിൽ നിന്നുംരൂപം പ്രാപിക്കുന്നു.പകലന്തിയോളം ജോലി ചെയ്ത് വൈകുന്നേരംഅടുത്തുള്ള ജങ്ക്ഷൻ വരെപ്പോയി കണ്ട് കേട്ട് അത്യാവശ്യ സാധനങ്ങൾവാങ്ങിവീട്ടിൽ എത്തുന്ന ഉദ്യോഗസ്ഥർ, ജോലിക്കാർ എല്ലാവരും വീട്ടിലെ സന്ധ്യാ പ്രാർത്ഥന യുംഒരുമിച്ചുള്ളഅത്താഴവും മറ്റുവർത്തമാനങ്ങളും പങ്കുവച്ച്ദൈവ വിശ്വാസ ത്തിലജീവിക്കുന്നത്. വിശ്വാസത്തിൽ ശക്തിയാർജ്ജിച്ച്സുവിശേഷംയോഗ്യതയോടെ പഠിച്ച്പ്രാവർത്തികമാക്കുന്നസംവിധാനമാണ് നമ്മുടെകുടുംബം.വീട്ടിൽവസിക്കാത്തവന്സമ്പർക്കമില്ലാത്തവന്മനുഷ്യബന്ധമില്ലാത്തവൻ്റെ സ്ഥാനമാണ് കല്ലറ. നാട്ടുകാർ ചങ്ങലുകളും കാൽ വിലങ്ങുകളും നിറഞ്ഞവനായ ആമനുഷ്യനെസമൂഹത്തിൽ നിന്നകറ്റിയിരുന്നു. വിജനസ്ഥലത്ത് വസിക്കാൻ ലെഗിയോൻ എന്ന പിശാച് അവനെ കൊണ്ടുപോയിരുന്നു.ഈ ശോ അയാളൊടൊപ്പം ഈ ലെഗിയോനെയുംകണ്ടുമുട്ടി. ആലെഗിയോനെ അവരുടെ കൂടെ നിന്നും അകറ്റിപന്നികളിൽപ്രവേശിക്കുന്നതിന്അനുവദിച്ചു്‌.അവയുടെ നാശം ഉറപ്പു വരുത്തി. ആ മനുഷ്യനെ സുഖപ്പെടുത്തി. അയാൾ വെളിവുള്ളവനായി,സംസ് ക്കാരസമ്പന്നനായി. .നോർമ്മലായ അയാൾ ഈശോയോടു കൂടെ ആയിരിക്കാൻ അനുവാദം ചോദിച്ചു. ഈശോ അയാളോട് പറഞ്ഞു വീട്ടിലേക്ക് പോയി ദൈവം അവനു ചെയ്തു കൊടുത്ത അനു ഗ്രഹങ്ങളെ അറിയിക്കുക. “അവൻ പോയി ഈശോ തനിക്കുചെയ്തകാര്യങ്ങൾ പട്ടണം മുഴുവനും പ്രസി ദ്ധമാക്കി”.വീട്ടിൽ പോയി പറയുവാൻഈശോ പറഞ്ഞിട്ട് വീട്ടിലും നാട്ടിലും പട്ടണത്തിലും പറഞ്ഞു .അത്രവലിയ അനുഗ്രഹമാണ് അവന് ലഭിച്ചത്.അതാണ് യഥാർത്ഥ പ്രേഷിതപ്രവർത്തനം . ദൈവത്തിൽ നിന്നും സഹോദരങ്ങളിൽ നിന്നും ലഭിക്കുന്ന കൃപകളെ ഏറ്റു പറയാം.പാപബന്ധനങ്ങളിൽ നിന്നുള്ളമോചനം, രോഗശാന്തി,മറ്റ്അനുഗ്രഹങ്ങൾഒന്നുംമൂടിവയ്ക്കാനുള്ളതല്ല,വിളിച്ച് പറയാനുള്ളതാണ്.അ യാൾ വീട്ടിൽ നിന്നും വിട്ടു നിന്നെങ്കിലും വീടിനും നാടിനും പട്ടണത്തിനും അനുഗ്രഹമാക്കി. തിൻമയുടെ സ്വാധീനത്തി ലാകാതിരിക്കാൻ പ്രാർത്ഥിക്കാം. ബർക്കുമാൻസച്ചൻ

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related