പാലായിൽ കുംഭ ചൂടിനേയും തൃണ വൽഗണിച്ചു കൊണ്ട് ആയിരക്കണക്കിന് യു ഡി എഫ് പ്രവർത്തകർ വി ഡി സതീശന്റെ പുതുയുഗ യാത്രക്കായി ഒഴുകിയെത്തി . ത്രിവർണ്ണ ബലൂണുകളും
;ത്രിവർണ്ണ തൊപ്പികളും കോൺഗ്രസ് പ്രവർത്തകർ എന്തിയപ്പോൾ ഇരുവർണ്ണ കോടികളുമായി കേരളാ കോൺഗ്രസ് പ്രവർത്തകരും സജീവമായി ഉണ്ടായിരുന്നു .രാവിലെ മുതൽ തന്നെ കുരിശുപള്ളി കവലയിൽ ത്രിവർണ്ണ പതാകയുമായി ആയിരങ്ങൾ കാത്ത് നിന്നു.വി ഡി സതീശനെത്തിയപ്പോൾ അനുയായികളുടെ ആവേശം ഉച്ച സ്ഥയിലായി.
ആവേശതിരത്തള്ളലിൽ വി ഡി സതീശനൊപ്പം കുരിശുപള്ളി മാതാവിന് മെഴുകു തിരികൾ കത്തിച്ചു പ്രാർത്ഥിച്ചു.പിന്നീട് തുറന്ന വാഹനത്തിൽ കയറിയുള്ള യാത്രയായിരുന്നു .തുറന്ന വാഹനത്തിനു മുന്നിലായി സേവാദൾ പ്രവർത്തകരുടെ ബാന്റ് സെറ്റ് ഉണ്ടായിരുന്നു .മാണി സി കാപ്പൻ എം എൽ എ ;ജോസഫ് വാഴക്കൻ ;ദിയാ ബിനു പുളിക്കക്കണ്ടം എന്നിവർ തുറന്ന വാഹനത്തിൽ വി ഡി യോടൊപ്പം ഉണ്ടായിരുന്നു .












