പാലക്കാട് എലപ്പുള്ളിയിലെ മദ്യനിർമ്മാണശാല എക്സൈസ് മന്ത്രിയും മുഖ്യമന്ത്രിയും മാത്രം ചർച്ച ചെയ്ത് തീരുമാനിച്ചതാണെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ. ഒരു വകുപ്പുമായും ചർച്ച നടത്തിയിട്ടില്ല.
മാറിയ മദ്യനയ പ്രകാരം ബ്രൂവറിക്ക് അനുമതി നൽകിയത് ആരും അറിഞ്ഞില്ല. മാറിയ മദ്യ നയത്തിൻ്റെ ഭാഗമായി മദ്യനിർമ്മാണശാല തുടങ്ങുന്നത് ആരും അറിഞ്ഞില്ല. ആകെ അറിഞ്ഞത് ഒയാസിസ് കമ്പനി മാത്രം ആണെന്ന് വിഡി സതീശൻ ആരോപിച്ചു.