ഉത്തർപ്രദേശിലെ സംഭൽ സന്ദർശിക്കാതെ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മടങ്ങി. തന്നെ തടഞ്ഞത് അവകാശ ലംഘനമാണെന്ന് രാഹുൽ പ്രതികരിച്ചു. ഗാസിപൂർ അതിർത്തിയിൽവച്ചാണ് രാഹുലും പ്രിയങ്കയും അടങ്ങിയ കോൺഗ്രസ് നേതാക്കളെ പൊലീസ് തടഞ്ഞത്. രാഹുലും പ്രിയങ്കയും സംഭലിലേക്ക് എത്തുന്നത് തടയാനായി ആയിരത്തിലധികം

പൊലീസുകാരെ ഗാസിപൂർ അതിർത്തിയിൽ വിന്യസിച്ചിരുന്നു. എംപിമാരുടെ വാഹനം ഡല്‍ഹി-മീററ്റ് എക്‌സ്പ്രസ് ഹൈവേയില്‍ എത്തിയപ്പോഴാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞത്. കെ.സി.വേണുഗോപാലും യുപിയിലെ കോൺഗ്രസ് എംപിമാരും സംഘത്തിലുണ്ടായിരുന്നു. മണിക്കൂറുകളോളം റോഡിൽ കാത്തുകിടന്നെങ്കിലും കോൺഗ്രസ് സംഘത്തെ സംഭലിലേക്ക് പോകാൻ അധികൃതർ അനുവദിച്ചില്ല. തുടർന്നാണ് കോൺഗ്രസ് നേതാക്കൾ മടങ്ങിയത്.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X













