വിശുദ്ധ വാരത്തോട് അനുബന്ധിച്ച് റോം സന്ദർശിക്കാൻ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് പദ്ധതിയിടുന്നുണ്ടെന്നു റിപ്പോര്‍ട്ട്. യാത്രയുടെ തീയതി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലായെങ്കിലും ഏപ്രിൽ 18 ദുഃഖവെള്ളിയാഴ്ച റോമിൽ എത്താനും ഏപ്രിൽ 20 ന് ഈസ്റ്റർ ഞായറാഴ്ച വരെ
റോമില്‍ ചെലവിടാനും വൈസ് പ്രസിഡന്റ് പദ്ധതിയിടുന്നതായി ‘ബ്ലൂംബെർഗ്’ ഇന്നലെ റിപ്പോർട്ട് ചെയ്തു. സന്ദർശനം സ്ഥിരീകരിക്കുന്ന കത്തിടപാടുകൾ കണ്ടതായും എന്നാൽ പദ്ധതികളിൽ മാറ്റം വരാമെന്നും ഒരു ഉദ്യോഗസ്ഥൻ അറിയിച്ചതായും വാർത്താ ഏജൻസി വ്യക്തമാക്കി.