അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് നാളെ ഇന്ത്യയിൽ എത്തും. നാല് ദിവസത്തെ ഇന്ത്യ സന്ദർശനത്തിനായിട്ടാണ് വാൻസ് കുടുംബത്തോടൊപ്പം എത്തുന്നത്. നാളെ രാവിലെ പാളം എയർപോർട്ട് സ്റ്റേഷനിൽ എത്തുന്ന അദ്ദേഹത്തെ വിദേശകാര്യമന്ത്രാലയം ഉദ്യോഗസ്ഥർ
സ്വീകരിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നാളെ വൈകീട്ട് കൂടിക്കാഴ്ച നടത്തുന്ന വാൻസ് അത്താഴവിരുന്നിലും പങ്കെടുക്കും. വ്യാപാരം, താരിഫ് ഉൾപ്പെടെയുള്ള വിഷയങ്ങൾ കൂടിക്കാഴ്ചയിൽ
ചർച്ചയാകും. ഇരു രാജ്യങ്ങൾക്കും ഇടയിലെ ഉപയകക്ഷി സൗഹൃദബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ ഈ ഉന്നത തല സംഘത്തിന്റെ സന്ദർശനം കൊണ്ട് സാധിക്കുമെന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ പ്രതീക്ഷ.