ഇറാന്‍ അമേരിക്കയുമായി ചര്‍ച്ച നടത്താന്‍ ആഗ്രഹിക്കുന്നതായി ആവര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. എയര്‍ഫോഴ്സ് വണ്ണില്‍ വച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ട്രംപ്.
എന്നാല്‍ ഇറാന്‍ താന്‍ നിര്‍ദേശിച്ച നിബന്ധനകള്‍ പാലിക്കാന്‍ തയ്യാറല്ല. ഹോര്‍മുസ് കടലിടുക്കില്‍ നിരീക്ഷണം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് സഖ്യരാജ്യങ്ങളോട് സംസാരിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു.
ഇറാന്റെ ആക്രമണ ഭീഷണി ഹോര്‍മുസ് കടലിടുക്കില്‍ തുടരുന്നുവെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ചര്‍ച്ച നടത്താന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഇറാന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നതിനിടെയാണ് വീണ്ടും അവകാശവാദങ്ങളുമായി ട്രംപ് രംഗത്തെത്തിയിരിക്കുന്നത്.














