. അധിക തീരുവ ഏർപ്പെടുത്തുന്നതിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അധികാരം അമിതമായി ഉപയോഗിച്ചോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് സുപ്രീംകോടതി. നേരത്തെ ട്രംപിന്റെ നടപടി നിയമ വിരുദ്ധമെന്ന് കീഴ്‌കോടതി വിധിച്ചിരുന്നു.
രാജ്യാന്തര അടിയന്തര സാമ്പത്തിക അധികാര നിയമം (ഐഇഇപിഎ) പ്രകാരമുള്ള അധികാരങ്ങൾ ഉപയോഗിച്ച് യുഎസ് കോൺഗ്രസിന്റെ അനുമതിയില്ലാതെ തീരുവകൾ ചുമത്താൻ യുഎസ് പ്രസിഡന്റിന് അധികാരമുണ്ടോയെന്ന കാര്യമാണ് കോടതി പരിശോധിക്കുന്നത്. സുപ്രീം കോടതി വിധി ട്രംപിന് എതിരായാൽ ഇത്തരത്തിൽ ചുമത്തിയ തീരുവകൾ പിൻവലിക്കാൻ ഭരണകൂടം
നിർബന്ധിതമാകും. കാരണം ഇത്തരം തീരുവകൾക്ക് നിയമപരമായ സാധുതയില്ലാതാകും. ഈ തീരുവകളുടെ അടിസ്ഥാനത്തിൽ ഇന്ത്യയടക്കമുള്ള രാജ്യങ്ങളുമായി നടത്തുന്ന വ്യാപാരക്കരാർ ചർച്ചകളുടെ ഭാവിയും ഉറ്റുനോക്കപ്പെടും.














