പാകിസ്താനുമായി സംസാരിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ. പാക് കരസേന മേധാവി അസിം മുനീറുമായാണ് മാർകോ റൂബിയോ സംസാരിച്ചത്. ഇരുരാജ്യങ്ങളും സംഘർഷം
ഒഴിവാക്കണമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആവശ്യപ്പെട്ടു. ചർച്ചകൾക്ക് നേതൃത്വം കൊടുക്കാൻ തയ്യാറാണെന്നും മാർകോ റൂബിയോ അറിയിച്ചു. ഇരുരാജ്യങ്ങൾ തമ്മിലുള്ള സംഘർഷം കുറക്കാൻ മധ്യസ്ഥത വഹിക്കാൻ സന്നദ്ധത അറിയിച്ച് സൗദിയും രംഗത്തെത്തിയിരുന്നു.