ജോര്‍ജ് ഡബ്‌ള്യു ബുഷിന് ശേഷം പ്രസിഡന്റ് പദവിയിലിരിക്കെ ഖത്തര്‍ സന്ദര്‍ശിക്കുന്ന ആദ്യ അമേരിക്കന്‍ പ്രസിഡണ്ടായി ഡൊണാള്‍ഡ് ട്രംപ്.2003 ജൂണ്‍ 4-5 തീയതികളില്‍ പ്രസിഡന്റ് ജോര്‍ജ്ജ്
ഡബ്ല്യു. ബുഷ് ഖത്തറില്‍ ചരിത്ര സന്ദര്‍ശനം നടത്തിയിരുന്നു. ഈ യാത്രയില്‍ അദ്ദേഹം അമീര്‍ ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനിയുമായി കൂടിക്കാഴ്ച നടത്തുകയും യുഎസ് സെന്‍ട്രല്‍
കമാന്‍ഡ് ആസ്ഥാനത്തെ യുഎസ് സൈനിക ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്യുകയും ചെയ്തിരുന്നു.