ജനീവയിൽ നടക്കുന്ന ഇറാൻ- അമേരിക്ക മൂന്നാം ഘട്ട ആണവചർച്ച പരാജയപ്പെട്ടാൽ ഇറാനെതിരെ ആക്രമണം ഉണ്ടാകുമെന്ന് റിപ്പോർട്ടുകൾ. വരുന്ന 26-ാം തീയതിയാണ് മൂന്നാം ഘട്ട ആണവചർച്ച.
ആദ്യം ഇറാനെതിരെ ലക്ഷ്യകേന്ദ്രീകൃത ആക്രമണങ്ങളും പിന്നീട് വൻതോതിലുള്ള ആക്രമണങ്ങളും നടത്താൻ അമേരിക്ക പദ്ധതിയിടുന്നുവെന്നാണ് റിപ്പോർട്ടുകൾ. യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രങ്ങൾക്കെതിരെയും മിസൈൽ പദ്ധതി കേന്ദ്രങ്ങൾക്കെതിരെയുമാകും ആദ്യ ആക്രമണങ്ങളെന്നാണ് വിവരം.












