ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖമനയി ഉള്‍പ്പെടെയുള്ള ആറ് പ്രമുഖ നേതാക്കളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ദശലക്ഷം ഡോളര്‍ വരെ പാരിതോഷികം പ്രഖ്യാപിച്ച് അമേരിക്ക.
പരമോന്നത നേതാവും ഇസ്ലാമിക് റെവലൂഷണറി ഗാര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥരും ഉള്‍പ്പെടെ ആറ് പേര്‍ക്കെതിരെ വിവരങ്ങള്‍ നല്‍കുന്നവര്‍ക്കാണ് 92,47,48,000 രൂപ പാരിതോഷികം വരെ അമേരിക്ക പ്രഖ്യാപിച്ചിരിക്കുന്നത്.
അമേരിക്കയുടെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഡിപ്ലോമാറ്റിക് സെക്യൂരിറ്റി സര്‍വീസ് റിവാര്‍ഡ് ഫോര്‍ ജസ്റ്റിസ് ഔദ്യോഗിക പേജിലാണ് ഖമനയി ഉള്‍പ്പെടെയുള്ള ആറ് പേരുടെ പേരും ചിത്രങ്ങളും ഉള്‍പ്പെടുത്തി പോസ്റ്റ് വന്നിരിക്കുന്നത്. ഇവര്‍ ഇറാനിയന്‍ ഭീകരവാദി നേതാക്കളെന്ന് അവകാശപ്പെട്ടുകൊണ്ടാണ് അമേരിക്ക ഇവരെ സംബന്ധിച്ച വിവരങ്ങള്‍ തേടിയിരിക്കുന്നത്.













